ചലച്ചിത്രം

വിവാഹ വസ്ത്രമെല്ലാം കോപ്പിയടിച്ചത്! പ്രിയങ്ക മുതല്‍ ദീപിക വരെ, നേഹ കക്കറെ ട്രോളി സോഷ്യല്‍ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

സെലിബ്രിറ്റി വിവാഹങ്ങള്‍ പലപ്പോഴും ട്രെന്‍ഡ് സെറ്ററായി മാറാറുണ്ട്. എങ്കിലിപ്പോള്‍ ബോളിവുഡ് ഗായിക നേഹ കക്കര്‍ സെലിബ്രിറ്റി നായികമാരുടെ കല്ല്യാണ വേഷങ്ങള്‍ കോപ്പിയടിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ കണ്ടുപിടുത്തം. അനുഷ്‌ക ശര്‍മ്മ, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ വിവാഹവേഷങ്ങള്‍ക്ക് സമമാണ് നേഹ വിവിധ ആഘോഷങ്ങള്‍ക്ക് ധരിച്ച വസ്ത്രങ്ങള്‍ എന്നാണ് കണ്ടെത്തല്‍. 

മൂന്ന് നായികമാരുടെയും വസ്ത്രങ്ങളും നേഹയുടെ ചിത്രങ്ങളും ചേര്‍ത്തുവച്ചാണ് പലരും ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. നേഹ ധരിച്ച ചുവന്ന ലെഹങ്കയാണ് ഇക്കൂട്ടത്തില്‍ ആദ്യം വൈറലായത്. പ്രിയങ്ക നിക്കുമായുള്ള ഹിന്ദു വിവാഹത്തിന് ധരിച്ച ലെഹങ്കയുമായാണ് ഇതിന് സാദൃശ്യമുണ്ടായിരുന്നത്. ഷോള്‍ പോലും പ്രിയങ്ക ധരിച്ചത് പോലെതന്നെയായിരുന്നെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 

വിരുഷ്‌ക് വിവാഹം പോലെയായിരുന്നു നേഹയുടെയും രോഹന്റെയും ചില ചിത്രങ്ങള്‍. ബ്ലഷ് പിങ്കും പീച്ചും ചേര്‍ന്ന നിറത്തിലെ വേഷമാണ് അനുഷ്‌കയുടെ വിവാഹവസ്ത്രവുമായി താരതമ്യം ചെയ്യപ്പെടുന്നത്. ഇതിനുപുറമേ ദീപിക പദുക്കോണ്‍ വിവാഹറിസപ്ഷന് അണിഞ്ഞ വെള്ള സാരിയുമായാണ് നേഹ റിസപ്ഷന് ധരിച്ച ലെഹങ്കയ്ക്ക് സമാനത ചൂണ്ടിക്കാട്ടുന്നത്. 

വിവാഹവസ്ത്രങ്ങളിലെ ഈ സമാനതകള്‍ ചൂണ്ടിക്കാട്ടി നിരവധിപ്പേരാണ് നേഹയെ ട്രോള്‍ ചെയ്യുന്നത്. പാട്ടില്‍ റിമേക്ക് നടത്തുന്നതിന് പുറമേയാണോ ഇപ്പോള്‍ വിവാഹവസ്ത്രത്തിലും ഈ റിമേക്ക് എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ചിലരാകട്ടെ എന്ത് വേഷം ധരിക്കണമെന്നത് നേഹയുടെ ഇഷ്ടമാണെന്ന അഭിപ്രായക്കാരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി