ചലച്ചിത്രം

ചിത്രശലഭത്തെ കോർത്ത ബ്ലൗസ്, മഞ്ഞ സാരി; വെള്ളച്ചാട്ടത്തിനരികെ അതിമനോഹരിയായി സാനിയ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളിലൂടെ എന്നും ആരാധരെ അമ്പരപ്പിക്കാറുള്ള നടിയാണ് സാനിയ അയ്യപ്പൻ. ട്രെഡീഷണൽ ലുക്കിലും ​ഗ്ലാമറസ് ലുക്കിലും സാനിയ കയ്യടി നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ടാണ്. മഞ്ഞ സാരിയുടുത്ത് അതിമനോഹരിയായാണ് താരം എത്തുന്നത്. 

അതിരപ്പള്ളി വെള്ളച്ചാട്ടത്തെ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. വെള്ള സ്ലാവ് ലസ് ബ്ലൗസിനൊപ്പം മഞ്ഞ ബന്ധാനി സാരിയാണ് സാനിയ ഉടുത്തിരിക്കുന്നത്. ബ്ലൗസിന്റെ പിൻഭാ​ഗത്തായുള്ള ബട്ടർഫ്ലൈ വേഷത്തെ കൂടുതൽ മനോഹരമാക്കുന്നത്. ഹെയർ ബൺ ചെയ്ത് വളരെ സിംപിൾ ലുക്കിലാണ് താരം. നൃത്തം ചെയ്തും പാട്ടു കേട്ടും ഇരിക്കുന്ന സാനിയയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. 

താരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. സാരിയിൽ അതിസുന്ദരിയാണ് എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ താരത്തിന്റെ മഞ്ഞയോടുള്ള പ്രണയത്തിനേയും പ്രശംസിക്കുന്നുണ്ട്.  യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദി അഭയ സൗഖാണ് സാരി ഒരുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി