ചലച്ചിത്രം

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ ലങ്കേശനായി സെയ്ഫ് അലി ഖാൻ; സുന്ദരനായ രാക്ഷസനെന്ന് കരീന

സമകാലിക മലയാളം ഡെസ്ക്


പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡചിത്രം ആദി പുരുഷിനെക്കുറിച്ച് പ്രഖ്യാപനം വന്നത് അടുത്തിടെയാണ്. അതിന് പിന്നാലെ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ബോളിവുഡ് സൂപ്പർതാരം സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ചിത്രത്തിൽ ലങ്കേശനായാണ് സെയ്ഫ് എത്തുന്നത്. പ്രഭാസാണ് വാർത്ത പുറത്തുവിട്ടത്. 

രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂപ്പർഹിറ്റ് സംവിധായകൻ് ഓം റൗട്ടാണ് ചിത്രം ഒരുക്കുന്നത്. സെയ്ഫ് അലി ഖാനും ഓം റൗട്ടും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. തൻഹാജിയിലാണ് ഇരുവരും ഒന്നിച്ചതും. ഇതിലും വില്ലൻ റോളിലായിരുന്നു സെയ്ഫ്. 

7000 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഏറ്റവും ബുദ്ധിമാനായ രാക്ഷസൻ എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തിന്റെ ടാ​ഗ്ലൈൻ. രസകരമായ അടിക്കുറിപ്പോടെയായിരുന്നു സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂർ സന്തോഷ വാർത്ത പുറത്തുവിട്ടത്. ചരിത്രത്തിലെ ഏറ്റവും സുന്ദരനായ രാക്ഷസൻ. മൈ മാൻ സെയ്ഫ് അലി ഖാൻ എന്നാണ് താരം കുറിച്ചത്. സൂപ്പർ ടീമിനൊപ്പം ചേരാൻ സാധിച്ചതിന്റെ സന്തോഷം സെയ്ഫ് പങ്കുവെച്ചു. പ്രഭാസിനൊപ്പം വാൾപയറ്റ് നടത്താൻ താൻ കാത്തിരിക്കുകയാണ് എന്നും താരം കുറിച്ചു. 

ത്രിഡി രൂപത്തിൽ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍