ചലച്ചിത്രം

സത്യന്റെ ജീവിതം ഇല്ല, പേര് മാത്രം; സത്യനേശൻ നാടാരായി ധ്യാൻ ശ്രീനിവാസൻ; 'കടവുൾ സകായം നടനസഭ' വരുന്നു

സമകാലിക മലയാളം ഡെസ്ക്

ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. കടവുൾ സകായം നടനസഭ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ സത്യനേശൻ നാടാരായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. നവാ​ഗതനായ ജിത്തു വയലിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിപിൻ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 

മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. രാജശ്രീ ഫിലിംസിന്‍റെ ബാനറില്‍ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. പേരുകൊണ്ട് വ്യത്യസ്തമായ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അതിനിടെ ചിത്രത്തിന്റെ പ്രധാനകഥാപാത്രത്തിന് സത്യനേശൻ നാടാർ എന്നു നൽകിയതോടെ നടൻ സത്യന്റെ ജീവിതമാണോ ചിത്രം പറയുന്നത് എന്ന സംശയം ഉയർന്നു. 

എന്നാൽ കടവുൾ സകായം നടനസഭ സത്യന്റെ ജീവിതം അല്ലെന്നും അത് കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും തിരക്കഥാക‌ത്ത് ബിബിൻ ചന്ദ്രൻ സമകാലിക മലയാളത്തോട് പറഞ്ഞു. വടക്കൻ തിരുവിതാകൂർ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ഓട്ട്ഡോർ സീനുകൾ ഉള്ളതിലാൽ ഷൂട്ടിങ്ങിന് ഇളവുകൾ വരുന്നതിന് അനുസരിച്ചാവും ഷൂട്ടിങ് തുടങ്ങുക. തിരക്കഥ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ ഷൂട്ടിങ്ങ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിപിൻ ചന്ദ്രൻ വ്യക്തമാക്കി. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ബെസ്റ്റ് ആക്ടര്‍, 1983, സൈറ ബാനു എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. 

https://www.facebook.com/bipin.chandran.961/posts/3288408314574395

സംവിധായകനായി അരങ്ങേറ്റം കുറിച്ച ലവ് ആക്ഷന്‍ ഡ്രാമയാണ് ധ്യാന്‍ ശ്രീനിവാസന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം. കഴിഞ്ഞ ഓണത്തിന് ഫെസ്റ്റിവല്‍ റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി