ചലച്ചിത്രം

കഞ്ചാവ് നിയമവിധേയമാക്കണമെന്ന പരാമർശം വിനയായി, നടി നിവേദിതയ്ക്കെതിരെ കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

ഹരിമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദി അറസ്റ്റിലായതിന് പിന്നാലെ കന്നഡ നടി നിവേദിതയ്ക്കെതിരെയും പൊലീസ് കേസെടുത്തതായ റിപ്പോർട്ടുകൾ. രാജ്യത്ത് കഞ്ചാവ് നിരോധിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും കഞ്ചാവ് പല രോഗങ്ങൾക്കുമുള്ള ഔഷധമാണെന്നുമുള്ള നടിയുടെ പ്രസ്താവനയാണ് വിനയായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നത്. 

കഞ്ചാവ് നിയമവിധേയമാക്കണമെന്ന് നടിയുടെ ആവശ്യത്തെ ട്രോളി നിരവധി പേരാണ് സോഷ്യൽ മീഡിയയിലടക്കം രം​ഗത്തുവന്നത്. പരാതി ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടിയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരാൾ പോലും കഞ്ചാവ് ഉപയോഗിച്ചതു കൊണ്ട് മരിച്ചിട്ടില്ലെന്നും അഥർവ വേദത്തിൽ വിജയ, അജയ, മധുറാണി, സിദ്ധി എന്നിങ്ങനെ പേരുകളിലാണ് കഞ്ചാവ് അറിയപ്പെട്ടിരുന്നതെന്നും നടി പറയുന്നു.

കഞ്ചാവ് ക്യാൻസർ, കുഷ്ഠം, ക്ഷയം തുടങ്ങി വിവിധ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചു വന്നിരുന്നുവെന്നും മതപരമായ ചടങ്ങുകൾക്ക് പോലും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും നിവേദിത പറഞ്ഞിരുന്നു. കഞ്ചാവിന്റെ ഉപയോഗം നാൽപതിലേറെ രാജ്യങ്ങളിൽ നിയമപരമായി അനുവദിച്ചിട്ടുള്ളതണ്. താൻ പറയുന്നത് കഞ്ചാവിനെ കുറിച്ച് മാത്രമാണെന്നും സിന്തറ്റിക് ലഹരി പദാർത്ഥങ്ങളെ കുറിച്ചല്ലെന്നും നടി വ്യക്തമാക്കിയിരുന്നു. 

കല്ലറാളി ഹൂവാഗി, മാത്താഡ് മാത്താഡ് മല്ലിഗെ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട നിവേദിത അവ്വ, ഡിസംബർ 1 എന്നീ സിനിമകളിലെ പ്രകടനത്തിന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ