ചലച്ചിത്രം

'രണ്ടാഴ്ച ഞാന്‍ ബെഡ് റെസ്റ്റിലാണ്, ഇതിനെ നിസാരമായി കാണരുത്'; കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടന്‍

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ആഴ്ചയാണ് തന്റെ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതായി വ്യക്തമാക്കിക്കൊണ്ട് നടന്‍ ഹിമാന്‍ഷ് കൊഹ്ലി രംഗത്തെത്തിയത്. അതിന് പിന്നാലെ താരവും രോഗബാധിതനായിരിക്കുകയാണ്. താരത്തിന്റെ അച്ഛനും അമ്മയും സഹോദരിയ്ക്കുമാണ് ആദ്യം കോവിഡ് പോസിറ്റീവായത്. അവര്‍ രോഗമുക്തിയിലേക്ക് നീങ്ങുന്നതിനിടെ താരവും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഹിമാന്‍ഷ് പങ്കുവെച്ച കുറിപ്പാണ്. 

തനിക്ക് പോസിറ്റീവായെന്നും രണ്ടാഴ്ച പൂര്‍ണമായി ബെഡ് റെസ്റ്റ് ആയിരിക്കുമെന്നുമാണ് താരം പറഞ്ഞത്. കോവിഡിനെ തമാശയായി കരുതരുതെന്നും രോഗബാധിതരാവാതിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് രോഗബാധിതനായ വിവരം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. ഞങ്ങള്‍ക്ക് നല്ല രോഗപ്രതിരോധശേഷിയുണ്ടെന്നും അതികൊണ്ട് ഒന്നും സംഭവിക്കില്ലെന്നുമാണ് ചിന്തിച്ചിരുന്നത് എന്നാണ് ഹിമാന്‍ഷ് പറയുന്നത്. 

കൂടാതെ എല്ലാ മുന്‍കരുതലുകളും പാലിക്കുന്നുണ്ടെന്നാണ് കരുതിയത്. മാതാപിതാക്കളേയും സഹോദരിയേയും പരിചരിച്ചതിന് പിന്നാലെ തനിക്കും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്നും താരം കൂട്ടിച്ചേര്‍ത്തു. ആരെയും പേടിപ്പിക്കുകയല്ലെന്നും എന്നാല്‍ പലര്‍ക്കും പലരീതിയിലാണ് രോഗം ബാധിക്കുക എന്നുമാണ് ഹിമാന്‍ഷ് പറയുന്നത്. തന്റെ കുടുംബത്തിലെ നാലു പേര്‍ക്ക് വ്യത്യസ്തമായ രോഗലക്ഷണങ്ങളായിരുന്നു. നിസ്സാരമായി കാണരുതെന്നും രോഗത്തില്‍ നിന്ന് സുരക്ഷിതമാകാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്