ചലച്ചിത്രം

'കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും; അവളുടെ ദൃഢനിശ്ചയത്തിന് 24 വയസ്സ്'

സമകാലിക മലയാളം ഡെസ്ക്

വിവാഹവാർഷികത്തിന് ഭാര്യ സുനിതയ്ക്ക് ആശംസകളുമായി നടൻ സലിംകുമാർ. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രമായിരിക്കും എന്ന ഭാര്യയുടെ  അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തിയാവുകയാണ് എന്നാണ് താരം കുറിച്ചത്. ഒരുപാട് തവണ മരിച്ചു പോകേണ്ടിയിരുന്ന എന്നെ പിടിച്ചുനിർത്തിയത് അവരുടെ ദൃഡനിശ്ചയമാണെന്നും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും താരം കുറിച്ചു. വിവാഹചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.

സലിംകുമാറിന്റെ കുറിപ്പ് വായിക്കാം

" കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും "
എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ
ഇവിടെ പിടിച്ചു നിർത്തിയതും
ഇവരുടെ
മറ്റൊരു ദൃഢനിശ്ചയം തന്നെ
എങ്ങനെ നന്ദി പറയണം എന്നറിയില്ല..
ആഘോഷങ്ങൾ ഒന്നുമില്ല..
എല്ലാവരുടെയും
പ്രാത്ഥനകൾ ഉണ്ടാകും
എന്ന
വിശ്വാസത്തോടെ

നിങ്ങളുടെ
സ്വന്തം
സലിംകുമാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍