ചലച്ചിത്രം

'ഞാൻ ചെയ്യുന്നതോർത്ത് നിങ്ങൾ വിഷമിക്കേണ്ട'; വിമര്‍ശകരോട് അനശ്വര; സ്‌റ്റൈലിഷ് ലുക്കിലെ കൂടുതല്‍ ചിത്രങ്ങളുമായി താരം

സമകാലിക മലയാളം ഡെസ്ക്

റക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ നടി അനശ്വര രാജൻ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇപ്പോൾ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തുകയാണ് താരം. അതേവേഷത്തിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം വിമർശകർക്ക് മറുപടി നൽകിയത്. ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് വിഷമിക്കേണ്ടെന്നും നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് ചിന്തിക്കാനുമാണ് താരം പറഞ്ഞത്.

‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്താണ് നിങ്ങൾ ആശങ്കപ്പെടേണ്ടത്.’–അനശ്വര കുറിച്ചു. 18ാം ജന്മദിനാഘോഷങ്ങൾക്ക് പിന്നാലെയാണ് മോഡേൺ ലുക്കിലുള്ള വേഷങ്ങൾ അണിഞ്ഞ് താരം എത്തിയത്. എന്നാൽ വേഷം നമ്മുടെ സംസ്കാരത്തിന് ചേരുന്നതെല്ലാം എന്നാരോപിച്ചാണ് ഒരു കൂട്ടം പേർ അശ്ലീലവും ചീത്തവിളിയുമായി എത്തിയത്. എന്നാൽ അനശ്വരയെ പിന്തുണച്ചുകൊണ്ടും വിമർശകർക്ക് മറുപടിയുമായും നിരവധി പേർ കമന്റ് ചെയ്തിരുന്നു.

കാഷ്വൽ ഷോർട്ട്സും റോസ് ​ഗോൾഡ് ഫ്രീ സ്റ്റൈൽ ടോപ്പുമണിഞ്ഞ് മോഡേൺ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. റോസ്​ഗോൾഡ് നിറത്തിലെ ടോപ്പിന്റെ നെക്ക്ലൈൻ ആണ് ലുക്കിലെ ശ്രദ്ധാകേന്ദ്രം. നെക്ക് ബെൽറ്റും ഷോൾഡൽ ഫ്രില്ലും ടോപ്പിനെ ആകർഷകമാക്കുന്നത്. ഇതിനോടൊപ്പം ആഷ് ഷെയ്ഡിലെ ഷോർട്ട്സാണ് ധരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ