ചലച്ചിത്രം

നടി ശ്രാവണിയുടെ ആത്മഹത്യ;  പ്രമുഖ നിർമാതാവ് അശോക് റെഡ്ഡി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; തെലുങ്ക് നടി ശ്രാവണി അത്മഹത്യ ചെയ്ത കേസിൽ പ്രതിയായ പ്രമുഖ നിർമാതാവ് കീഴടങ്ങി. കേസിലെ മൂന്നാം പ്രതിയായ അശോക് റെഡ്ഡിയാണ് ഹൈദരാബാദ് പൊലീസിനു മുന്നാകെ കീഴടങ്ങിയത്. ഹൈദരാബാദ് ഒസാമാനിയ ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം അശോഖ് റെഡ്ഡിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ആര്‍എക്സ് 100 എന്ന സിനിമയുടെ നിര്‍മാതാവാണ് അശോക് റെഡ്ഡി.

കേസിലെ ഒന്നാം പ്രതി ദേവരാജ് റെഡ്ഡിയും രണ്ടാം പ്രതി സായ്കൃഷ്ണ റെഡ്ഡിയും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ മൂന്നു പേരില്‍ നിന്നുണ്ടായ പീഡനത്തെ തുടര്‍ന്നാണ് ശ്രാവണി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രാവണിയുടെ കാമുകനാണ് ദേവരാജ്.

ടെലിവിഷന്‍ താരമായ ശ്രീവണി സെപ്റ്റംബര്‍ എട്ടിനാണ് ഹൈദരാബാദ് മധുരനഗറിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു. ശ്രാവണി സമ്മര്‍ദത്തിലായിരുന്നുവെന്നും നിര്‍മാതാവ് അവരെ ബ്ലാക്‍മെയില്‍ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും ശ്രാവണിയുടെ സഹോദരൻ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു