ചലച്ചിത്രം

ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച പഴയ പോസ്റ്റ് വൈറലായി; തൊട്ടുപിന്നാലെ ഡിലീറ്റ് ചെയ്ത് ഭാമ

സമകാലിക മലയാളം ഡെസ്ക്

ടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ് നടി ഭാമ മൊഴി മാറ്റിയത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഡബ്യൂസിസിയിലെ അം​ഗങ്ങൾ ഉൾപ്പടെ നിരവധി താരങ്ങളാണ് ഭാമയ്ക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. അതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 2017 ൽ പങ്കുവെച്ച കുറിപ്പ് തന്റെ ഫേയ്സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് ഭാമ. 

തന്റെ പ്രിയ സുഹൃത്തിന് നേരിട്ട ആക്രമണത്തിൽ അസ്വസ്ഥയാണെന്ന് പറഞ്ഞുകൊണ്ടും അവളുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടുമുള്ളതായിരുന്നു ഭാമയുടെ കുറിപ്പ്.  താരം കൂറുമാറി എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പഴയ ഫേയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധിപേർ താരത്തെ വിമർശിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു. അതോടെയാണ് പേജിൽ നിന്ന് പോസ്റ്റ് അദൃശ്യമായത്. കഴിഞ്ഞ ദിവസമാണ് ഭാമയും നടൻ സിദ്ധിഖും കോടതിയിൽ മൊഴിമാറ്റി പറഞ്ഞത്. അക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായിരുന്നു ഭാമ. അപ്രതീക്ഷിത മൊഴി മാറ്റം നടിയേയും മറ്റു സുഹൃത്തുക്കളേയും ഞെട്ടിച്ചിരുന്നു. 

ഭാമയുടെ പഴയ പോസ്റ്റ് വായിക്കാം

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിന് അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക്് ആവശ്യമല്ലേ..?

ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണ് വരുന്നത്?

'എന്റെ പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..'

എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ