ചലച്ചിത്രം

'ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റ്'; അനുരാ​ഗിന് പിന്തുണയുമായി തപ്സി പന്നു

സമകാലിക മലയാളം ഡെസ്ക്

പീഡന ആരോപണത്തിൽ സംവിധായകൻ അനുരാ​ഗ് കശ്യപിന് പിന്തുണയുമായി നടി തപ്സി പന്നു. താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാ​ഗ് എന്നാണ് തപ്സി കുറിച്ചത്. ബോളിവുഡ് നടി പായല്‍ ഘോഷാണ് അനുരാ​ഗിനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അനുരാ​ഗ് തന്നെ രം​ഗത്തെത്തിയിരുന്നു. 

സിനിമ സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് തപ്സി നിലപാട് വ്യക്തമാക്കിയത്. അനുരാ​ഗിന്റെ തോളിൽ കൈവച്ച് നടന്നുപോകുന്ന തപ്സിയാണ് ചിത്രത്തിൽ. ഇത് നിനക്കു വേണ്ടിയാണ്. ഞാന്‍ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റായ എന്റെ സുഹൃത്തിന്. നിങ്ങളുടെ മറ്റൊരു മികച്ച സൃഷ്ടിയുടെ സെറ്റില്‍വച്ച് ഉടന്‍ കണ്ടുമുട്ടാം. അതിലൂടെ നിങ്ങള്‍ രൂപം നല്‍കുന്ന ലോകത്തെ സ്ത്രീകള്‍ എത്രത്തോളം ശക്തരാണെന്ന് കാണിക്കാം- തപ്‌സി കുറിച്ചു. അടുത്ത സുഹൃത്തുക്കളാണ് അനുരാ​ഗ് കശ്യപും തപ്സിയും. സാന്ദ് കി ആങ്ക്, മന്‍മര്‍സിയാന്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി