ചലച്ചിത്രം

രണ്ട് മാസത്തിന് ശേഷം ചിത്രങ്ങളുമായി സായ് പല്ലവി, മലർ വൈബ്സ് എന്ന് ഐശ്വര്യ; ഏറ്റെടുത്ത് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നടി സായ് പല്ലവി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രകൃതിമനോഹരമായ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾക്ക് നടിമാരടക്കം നിരവധിപ്പേർ കമന്റുകൾ കുറിച്ചു. റാഷി ഖന്ന, ശിവദ തുടങ്ങിയവർ കമന്റ് ബോക്സിൽ എത്തിയപ്പോൾ നടി ഐശ്വര്യ ലക്ഷ്മി എഴുതിയ വാക്കുകളാണ് ആരാധകരുടെ മനം കവർന്നത്.

‘മലർ വൈബ്സ്’ എന്നാണ് ഐശ്വര്യ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.

അടുത്തിടെ ട്രിച്ചിയിലെ ഒരു സ്വകാര്യ കോളജിൽ പരീക്ഷയ്ക്ക് എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ മാസം 31നായിരുന്നു പരീക്ഷ. ഡോക്ടർമാർക്ക് വേണ്ടിയുള്ള ഫോറിൻ മെഡിക്കൽ ​ഗ്രാജുവേറ്റ് എക്സാമിനേഷനായാണ് താരം എത്തിയത്. താരത്തെ നേരിട്ടു കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കോളജിലെ സ്റ്റാഫും കുട്ടികളും സായിയെ പൊതിഞ്ഞു. മാസ്ക് മാറ്റി ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ചിത്രങ്ങളാണ് വൈറലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ