ചലച്ചിത്രം

മയക്കുമരുന്ന് കേസില്‍ അന്വേഷണം ദീപിക പദുക്കോണിലേക്കും, മാനേജറെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മയക്ക് മരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിലേക്കെന്ന് സൂചന. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്ക് മരുന്ന് കേസില്‍ ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ ബുധനാഴ്ച നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. 

കരിഷ്മയും ദീപികയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നാണ് സൂചന. 

ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചുള്ള സമന്‍സ് ഉടന്‍ അയക്കും. 

റിയ ചക്രവര്‍ത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരേയും എന്‍സിബി ചോദ്യം ചെയ്യും. സുശാന്തിന്റെ ഉടമസ്ഥതയിലുള്ള പുനെ ലോണാവാലയിലെ ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരി പാര്‍ട്ടി കേന്ദ്രമാക്കിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേര് ഉള്‍പ്പെടുന്നത് എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത