ചലച്ചിത്രം

ഇതാണോ ആ മനുഷ്യന്‍? സ്വര്‍ണക്കടത്തില്‍ 'അറസ്റ്റിലായ ഭര്‍ത്താവിനെ' ലൈവില്‍ കാണിച്ച് ജ്യോതികൃഷ്ണ, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്


സ്വര്‍ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അരുണ്‍ അറസ്റ്റിലായെന്ന വ്യാജവാര്‍ത്തയ്ക്കെതിരെ നടി ജ്യോതികൃഷ്ണ. ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണ പ്രതികരിച്ചത്. ഭർത്താവിനെ ലൈവിൽ കാണിച്ചാണ് നടി വാർത്തയ്ക്കെതിരെ രം​ഗത്തെത്തിയത്. വ്യാജപ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജ്യോതി പറഞ്ഞു. നടി രാധികയുടെ സഹോദരന്‍ അരുണ്‍ രാജയാണ് ജ്യോതികൃഷ്ണയുടെ ഭർത്താവ്. 

ജ്യോതികൃഷ്ണ ലൈവിൽ പറഞ്ഞതിങ്ങനെ

രാവിലെ മുതല്‍ ഫോണ്‍ വെക്കാന്‍ സമയം കിട്ടിയിട്ടില്ല, എന്റെയൊരു സുഹൃത്താണ് ആദ്യം ഒരു യൂട്യൂബ് ലിങ്ക് അയച്ച് തന്നിട്ട് എന്താണ് സംഭവം എന്ന് ചോദിക്കുന്നത്. പത്ത് മിനിറ്റ് മുമ്പുവരെ എന്റെയടുത്ത് കിടന്ന ആളാണല്ലോ ഇത്രപെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്‌തോ! എന്നാണ് ഞാന്‍ വിചാരിച്ചത്. അങ്ങനെ ഞാന്‍ എണീറ്റ് ചെന്ന് നോക്കിയപ്പോള്‍ ഇല്ല, ലിവിങ് റൂമില്‍ ഉണ്ട്. 


എന്റെ ചേട്ടാ, ഒന്ന് അന്വേഷിച്ചിട്ടൊക്കെ ചെയ്യണ്ടേ. ഇന്ന് രാവിലെ മുതല്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് നടി ജോതികൃഷ്ണയുടെ ഭര്‍ത്താവ് നടി രാധികയുടെ സഹോദരന്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്. സെപ്തംബര്‍ എട്ടാം തിയതിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 
ഇതാണോ ആ മനുഷ്യന്‍? (ഭർത്താവിനു നേരെ ക്യാമറ തിരിച്ച് നടി ചോദിക്കുന്നു)


സോഷ്യല്‍ മീഡിയ കുറേക്കാലം എന്നെ നല്ലരീതിയില്‍ കൊന്നിട്ടുണ്ട്. അതുകഴിഞ്ഞ് ഞാന്‍ എല്ലാത്തില്‍നിന്നും വിട്ടുമാറി നില്‍ക്കുകയായിരുന്നു. ഒരുരീതിയിലും ബന്ധമില്ലാത്ത ഒരു പുതിയ കാര്യം പറഞ്ഞാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്ത വന്നിരിക്കുന്നത്. ഒന്നും പറയാനില്ല. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ആസ്വദിക്കുന്നുണ്ട്. സന്തോഷമായിട്ട് ദുബായില്‍ ഉണ്ട്. ഈ പറയുന്ന കേസുമായിട്ടും ഒരു കാര്യവുമായിട്ടും എനിക്കോ ഭര്‍ത്താവിനോ യാതൊരുവിധ ബന്ധവുമില്ല. ദുബായ് പൊലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്, നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍