ചലച്ചിത്രം

കാവിമുണ്ടുടുത്ത് തലയിൽ കെട്ടുമായി മോഹൻലാൽ കൃഷിയിടത്തിൽ; വീട്ടിലെ തൊടിയിൽ വിളഞ്ഞ് തക്കാളിയും വെണ്ടയ്ക്കയും; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വീട്ടു പറമ്പിൽ ജൈവകൃഷിയിടം ഒരുക്കി സൂപ്പർതാരം മോഹൻലാൽ. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാൽ കൃഷിയിടം ഒരുക്കിയത്. തന്റെ ജൈവ കൃഷിയിടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. 

കാവിമുണ്ടുടുത്ത് തലയിൽ കെട്ടുമായി കൃഷിയിടത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കൃഷിയിടം നോക്കിനടത്തുന്ന ആളും മോഹൻലാലിനൊപ്പമുണ്ട്. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം. വെണ്ട, വഴുതനങ്ങ, തക്കാളി, അച്ചിങ്ങ പയർ, പാവയ്ക്ക തുടങ്ങിയ നിരവധി പച്ചക്കറികൾ തൊടിയിൽ വിളഞ്ഞുനിൽക്കുന്നുണ്ട്. കൂടാതെ നിരവധി വാഴകളും കൃഷിയിടത്തിൽ കാണാം. 

വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് മോഹൻലാല്‍. നേരത്തെ തന്നെ പറമ്പിൽ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗൺ കാലത്ത് ആണ് താരം ഇതിൽ സജീവമാകുന്നത്. അടുത്ത ദിവസം ദൃശ്യം 2 ന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് താരം. കൊച്ചിയിലും തൊടുപുഴയിലുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ചിത്രത്തിന്റെ ഷൂട്ടിങ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി