ചലച്ചിത്രം

സാരിയില്‍ തകര്‍പ്പന്‍ ഹുലാ ഹൂപ്‌സ് നൃത്തം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി എഷ്‌നക്കുട്ടിയുടെ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

സാരിയുടുത്ത് ബോളിവുഡ് ഗാനത്തിന് നൃത്തംചെയ്യുക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിശയം തോന്നും. എന്നാല്‍ 21കാരിയായ എഷ്‌നക്കുട്ടി സാരിയില്‍ ഹൂല ഹൂപ്‌സ് നൃത്തം ചെയ്താണ് അമ്പരപ്പിച്ചിരിക്കുന്നത്. ഡല്‍ഹി 6 എന്ന ചിത്രത്തിലെ ഹിറ്റ ഗാനമായ 'സസുരാല്‍ ഗന്ധാ ഫൂല്‍' ആണ് ഗാനം. 

സനീക്കേഴ്‌സ് ധരിച്ച് സാരിയുടുത്തള്ള ഈ പ്രകടനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. 'സാരീ ഫ്‌ളോ' എന്ന ഹാഷ്ടാഗ് നല്‍കിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സാരിയില്‍ ആകര്‍ഷകമായ ഒരു വിഡിയോ തയ്യാറാക്കുകയല്ല താന്‍ ഉദ്ദേശിച്ചതെന്നും ഈ വസ്ത്രത്തെ വളരെ കംഫര്‍ട്ടബിള്‍ ആയി അനുഭവപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എഷ്‌നക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

എഷ്‌നക്കുട്ടിയെ അനുകരിച്ച് വിഡിയോ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്. ഇത്തരത്തിലുള്ള ട്രെന്‍ഡ് ഗ്ലോബല്‍ ആര്‍ട്ട് ഫോമായ ഹൂല ഹൂപ്‌സില്‍ ഒരു ട്വിസ്റ്റ് കൊണ്ടുവരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും എഷ്‌നക്കുട്ടി പങ്കുവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി