ചലച്ചിത്രം

'എന്റെ വിവാഹത്തെക്കുറിച്ച് മകളോട് പറഞ്ഞപ്പോള്‍ അവള്‍ക്ക് അറിയേണ്ടത് ഇതായിരുന്നു'; തുറന്നു പറഞ്ഞ് നീന ഗുപ്ത

സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് ബോളിവുഡ് ആരാധകരുടെ മനം കീഴടക്കിയ നടിയാണ് നീന ഗുപ്ത. താരത്തിന്റെ സിനിമകള്‍ മാത്രമല്ല വ്യക്തി ജീവിതവും അതുപോലെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. വെസ്റ്റിന്റീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സുമായുള്ള ബന്ധവും മസബയുടെ ജനനവുമെല്ലാം നീനയെ വിവാദ താരമാക്കി. മസബയ്ക്ക് 19 വയസുള്ളപ്പോഴാണ് വിവേക് മെഹ്‌റയെ നീന വിവാഹം ചെയ്യുന്നത്. ഇപ്പോള്‍ തന്റെ വിവാഹക്കാര്യം മകള്‍ മസബയെ അറിയിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. 

മകളോട് വിവാഹക്കാര്യത്തെക്കുറിച്ച് പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് നീന പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. എനിക്ക് അവളോട് പറയാന്‍ സാധിച്ചിരുന്നില്ല. ഞാനും വിവേകും എട്ട് പത്ത് വര്‍ഷമായി ബന്ധം തുടരുകയായിരുന്നു. അദ്ദേഹം ഇടയ്ക്ക് മുംബൈയിലെ എന്റെ വീട്ടിലേക്ക് വരും. ഞാന്‍ ഇടയ്‌ക്കൊക്കെ ഡല്‍ഹിക്ക് പോകും. വിവാഹത്തെക്കുറിച്ച് മസബയോട് പറഞ്ഞപ്പോള്‍ എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് അവള്‍ക്ക് അറിയണമായിരുന്നു. ഈ സമൂഹത്തില്‍ ജീവിക്കണമെങ്കില്‍ വിവാഹം വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കില്‍ നമ്മള്‍ ബഹുമാനിക്കപ്പെടില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു.- നീന പറഞ്ഞു. 

മകളുമായി അടുത്ത ബന്ധമാണ് നീനയ്ക്കുള്ളത്. അതിനാല്‍ വിവാഹത്തെക്കുറിച്ചു മകളോട് പറയാന്‍ വല്ലായ്മയാണ് ഉണ്ടായിരുന്നത് എന്നാണ് താരം വ്യക്തമാക്കുന്നത്. മസബയ്ക്ക് എന്നെ മനസിലാക്കാന്‍ സാധിച്ചു. അവള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തന്റെ അമ്മയുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരാളാണ് മസബ. അതിനാല്‍ എനിക്ക് പേടിയുണ്ടായിരുന്നില്ല. അവളോട് ഇത് എങ്ങനെ പറയും എന്ന വല്ലായ്മയാണ് തോന്നിയത്.- നീന പറഞ്ഞു. 

വിവ് റിച്ചാര്‍ഡ്‌സുമായി ലിവിങ് റിലേഷനിലായിരുന്നു നീന ഗുപ്ത. വിവാഹത്തിന് മുന്‍പ് കുഞ്ഞുണ്ടായത് തന്നെ ജീവിതത്തെ വളരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്ന് അവര്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. 2008 ലാണ് ഡല്‍ഹിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിവേക് മെഹ്‌റയുമായി നീനയുടെ വിവാഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

'തൊണ്ടിമുതലിലേക്ക് പോത്തണ്ണന്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ദുബായ്ക്ക് പോകുമായിരുന്നു': രാജേഷ് മാധവന്‍

''അള്ളാഹുവേ, ഇടതുല്‍ മുഇമിനീങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നീ ജയിപ്പിക്കണേ''...

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ