ചലച്ചിത്രം

'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ആമസോൺ പ്രൈമിൽ എത്തി; ഇന്നുമുതൽ കാണാം 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ സമീപകാലത്ത് റിലീസ് ചെയ്തതിൽ ഏറെ ശ്രദ്ധനേടിയ ചിത്രങ്ങളിൽ ഒന്നാണ് ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്രവേഷങ്ങളിലെത്തിയ ചിത്രം ഇപ്പോഴിതാ ആമസോൺ പ്രൈമിൽ എത്തി. ഇന്നുമുതലാണ് ചിത്രം ആമസോണിൽ സ്ട്രീമിങ്ങ് തുടങ്ങിയത്. 

കോവിഡ് നിയന്ത്രണത്തെതുടർന്ന് തിയറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം സ്വീകരിക്കാൻ ആമസോൺ അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ആദ്യം തയ്യാറായില്ല. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം തന്നെയായിരുന്നു റിലീസിന് തടസ്സമായത്. പിന്നീട് നീസ്ട്രീമിൽ റിലീസ് ചെയ്ത സിനിമക്ക് പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെയാണ് ആമസോൺ പ്രൈമിൽ സിനിമ എത്തിയത്. ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകർ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം