ചലച്ചിത്രം

'ഫഹദുമായി തർക്കമില്ല', വിലക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഫിയോക്ക്

സമകാലിക മലയാളം ഡെസ്ക്

ടൻ ഫഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രങ്ങൾ തിയറ്ററുകളിൽ വിലക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെയാണ് അത് വ്യക്തമാക്കിയത്. ഫഹദ് ഫാസിൽ ആയിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആയിട്ടോ സംഘടനയ്ക്ക് ഇതുവരെ തർക്കങ്ങളൊന്നുമില്ലെന്നും കുറിപ്പിൽ പറയുന്നു. ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തതോടെയാണ് മുന്നറിയിപ്പുമായി ഫിയോക്ക് എത്തിയത് എന്നായിരുന്നു വാർത്തകൾ. ഇനിയും ഒടിടിയുമായി സഹകരിച്ചാൽ ഫഹദ് ഫാസിലിന്റെ സിനിമകൾ തിയറ്ററിൽ എത്തില്ലെന്നായിരുന്നു വാർത്ത പ്രചരിച്ചത്. 

ഫിയോക്കിന്റെ വാർത്താ കുറിപ്പ്

ഫഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രങ്ങൾ ഫിയോക്ക് എന്ന സംഘടന തിയറ്ററുകളിൽ ഉപരോധിച്ചുവെന്ന വാർത്ത ചാനലുകളിൽ കാണുകയുണ്ടായി. ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ഫഹദ് ഫാസിൽ ആയിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആയിട്ടോ സംഘടനയ്ക്ക് ഇതുവരെ യാതൊരുവിധ തർക്കങ്ങളും ഇല്ല. എല്ലാവരുമായി വളരെ നല്ല സൗഹൃദത്തിലാണ് സംഘടന മുന്നോട്ട് പോകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു