ചലച്ചിത്രം

ഷൂട്ടിങ് സെറ്റില്‍ ദോശചുട്ട് സോനു സൂദ്, നടനാവാന്‍ ഭക്ഷണമുണ്ടാക്കാന്‍ പഠിക്കണമെന്നും താരം; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

റ്റവും മികച്ച ദോശ കഴിക്കണോ? നടന്‍ സോനൂ സൂദിന്റെ ഷൂട്ടിങ് സെറ്റില്‍ പോയാല്‍ മതി. സ്വന്തമായി ദോശയുണ്ടാക്കി കഴിക്കുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. രസകരമായ വിഡിയോ ആരാധകരുടെ മനം കവരുകയാണ്. 

പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍വച്ചായിരുന്നു സോനൂ സൂദിന്റെ ദോശ ടൈം. വളരെ പ്രൊഫഷണലായാണ് താരം ദോശചുട്ടെടുത്തത്. മൊരിഞ്ഞ ദോശയുണ്ടാക്കി താരം അണിയറ പ്രവര്‍ത്തകരെ ഞെട്ടിപ്പിച്ചു. ദോശ ചുടുന്നതിനൊപ്പം ആരാധകരുമായി താരം സംസാരിക്കുന്നുമുണ്ട്. സ്വന്തം ഭക്ഷണം സ്വയമുണ്ടാക്കി കഴിക്കണമെന്നാണ് താരം പറയുന്നത്. 

ചെലവ് കുറക്കുന്നതിനായാണ് ദോശചുടുന്നതെന്നും നടനാകണമെന്നുള്ളവര്‍ സ്വന്തം ഭക്ഷണമുണ്ടാക്കാന്‍ പഠിക്കുന്നതാണ് ഇനി നല്ലതെന്നുമാണ് താരം പറഞ്ഞത്. കൂടാതെ ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ പോലും തന്നെ ദോശചുടാനായി വിളിക്കാറുണ്ടെന്നുമാണ് താരം രസകരമായി പറയുന്നത്. തേങ്ങ ചമ്മന്തിക്കൊപ്പമാണ് താരം ദോശ കഴിക്കുന്നത്. ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തെ പ്രശംസിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു