ചലച്ചിത്രം

ആസിഫ് അലി ചിത്രത്തിന്റെ റിലീസിങ് പോസ്റ്റർ ഏറ്റുവാങ്ങി കേരള പൊലീസ്; മലയാളത്തിൽ ഇതാദ്യം 

സമകാലിക മലയാളം ഡെസ്ക്

സിഫ് അലി നായകനാകുന്ന 'കുറ്റവും ശിക്ഷയും' എന്ന സിനിമയുടെ റിലീസിങ് പോസ്റ്റർ ഏറ്റുവാങ്ങി കേരള പോലീസ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം  ജൂലൈ 2ന് പ്രദർശനത്തിനെത്തും. 

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് തിരക്കഥ. 

കാസർക്കോട്ട് നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക ത്രില്ലറാണ് കുറ്റവും ശിക്ഷയും. സിബി തോമസിന്റെ നേത്ര്വത്തിലുള്ള അഞ്ചു പൊലീസുകാർ ഒരു ജ്വല്ലറി മോഷണത്തെ തുടർന്ന് കേസന്വേഷണത്തിനായി വടക്കിന്ത്യയിലേക്ക് യാത്രയാവുകയും അവിടെ ജീവൻ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ.

ഒഫീഷ്യൽ പേജുകളിലും, ആസിഫ് അലി , ഷെറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്. നിരവധി പൊലീസുകാരാണ് ഈ പോസ്റ്റർ ഷെയർ ചെയ്തത് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു