ചലച്ചിത്രം

രജീഷയുടെ 'ഖോ ഖോ' പ്രദർശനം നിർത്തി

സമകാലിക മലയാളം ഡെസ്ക്

ജീഷ വിജയൻ പ്രധാന വേഷത്തിൽ എത്തിയ ഖോ ഖോയുടെ തിയറ്റർ പ്രദർശനം നിർത്തിവച്ചു. കൊവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് നിർമാതാക്കളുടെ തീരുമാനം. ഒടിടി, ടെലിവിഷൻ തുടങ്ങിയ സമാന്തര  മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. വിഷു റിലീസായി ഏപ്രിൽ 14നാണ് ചിത്രം തിയറ്ററിൽ എത്തിയത്. 

നേരത്തെ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും അണിയറപ്രവർത്തകർ നിർത്തിവെച്ചിരുന്നു. ഖോഖോ കളിയെ ആസ്പദമാക്കിയുള്ള സ്പോർട്സ് ഡ്രാമയാണ് ചിത്രം. ഇതിനോടകം മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. 

കോവിഡ് വ്യാപനം രൂക്ഷമായതോടെ സെക്കന്റ് ഷോ നിർത്തി. 7 മണിയ്ക്ക് തീയേറ്ററുകൾ അsയ്ക്കണമെന്ന സർക്കാർ നിർദേശത്തിൽ അനുകൂല നിലപാടെടുത്ത് തിയേറ്റർ ഉടമകൾ. സർക്കാർ നിർദ്ദേശിച്ച സമയക്രമീകരണത്തോടെ തുറക്കണോയെന്ന് തീയേറ്റർ ഉടമകൾക്ക് തീരുമാനിക്കാം. പുതിയ ക്രമീകരണങ്ങളോടെ തുറക്കുന്നവർക്ക് അങ്ങനെയാകാം. അല്ലാത്തവർക്ക് അടച്ചിടാമെന്നും ഉടമകളുടെ കൊച്ചിയിലെ യോഗത്തിൽ തീരുമാനമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത