ചലച്ചിത്രം

വിവേക് ഒബ്രോയ് വീണ്ടും മലയാളത്തിലേക്ക്, ഇത്തവണ പൃഥ്വിരാജിന്റെ വില്ലൻ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ വിവേക് ഒബ്രോയ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യിൽ വില്ലനായാണ് അദ്ദേഹം എത്തുന്നത്. ലൂസിഫറിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച വിവേകിന്റെ രണ്ടാമത്തെ ചിത്രമാണിത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ബോബി എന്ന വില്ലൻ കഥാപാത്രമായാണ്  വിവേക് ഒബ്രോയ് എത്തിയത്. ചിത്രത്തിലെ പ്രകടനം മികച്ച അഭിപ്രായവും നേടിയിരുന്നു. 

അതിന് പിന്നാലെയാണ് കടുവയിലും പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ വിവേക് ഒബ്റോയിയുടെ കാസ്റ്റിംഗിനെക്കുറിച്ച് വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു. കടുവയുടെ ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്. എട്ടു വർഷത്തിന് ശേഷം സംവിധാനരം​ഗത്തേക്ക് ഷാജി കൈലാസ് തിരിച്ചുവരുന്ന ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. 

കടുവയില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. ഗജിനി, മൈ നെയിം ഈസ് ഖാൻ, ഭാരത് ആനെ നേനു, ആദിത്യ വർമ തുടങ്ങിയ വമ്പൻ സിനിമകൾക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ. തെന്നിന്ത്യൻ സംഗീതജ്ഞൻ എസ്. തമൻ ആണ് സംഗീതം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന