ചലച്ചിത്രം

ചതുർമുഖം തിയറ്ററുകളിൽ നിന്ന് പിൻവലിച്ചു; ചിത്രം തിരിച്ചുകൊണ്ടുവരുമെന്ന് മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്


ഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ചതുർമുഖം തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് നടപടി. മഞ്ജു വാര്യരാണ് സോഷ്യൽ മീഡിയയിലൂടെ വിവരം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കുമെന്നും താരം കുറിച്ചു. 

മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരേ,
ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി.  ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുർമുഖം തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുക, സുരക്ഷിതരായിരിക്കുക.  
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം 
മഞ്ജുവാര്യർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു