ചലച്ചിത്രം

ദൃശ്യം 2നായി ആമസോൺ മുടക്കിയത് എത്ര? ചർച്ച മുറുകി, കണക്ക് പുറത്തുവിട്ട് ​ഗ്ലോബൽ ഒടിടി

സമകാലിക മലയാളം ഡെസ്ക്

ടിടിയുടെ റിലീസിന് എത്തിയ മലയാളത്തിലെ വമ്പൻ സിനിമയായിരുന്നു ദൃശ്യം 2. കോവിഡിനെ തുടർന്ന് തിയറ്ററുകൾ അടച്ചിട്ടത് സിനിമ മേഖലയ്ക്ക് തിരിച്ചടിയായതിന് പിന്നാലെയാണ് ചിത്രം ആമസോൺ പ്രൈമിൽ എത്തിയത്. റെക്കോർഡ് തുകയ്ക്കാണ് സൂപ്പർതാരചിത്രം ആമസോൺ സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗികമായ കണക്കുകൾ അണിയറ പ്രവർത്തകരോ ആമസോണോ പുറത്തുവിട്ടിരുന്നില്ല. 

കഴിഞ്ഞ ദിവസം ദൃശ്യം 2ന്റെ മുതൽമുടക്കിനെക്കുറിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകി. എത്രരൂപയ്ക്കാണ് ആമസോൺ ചിത്രം സ്വന്തമാക്കിയത് എന്നാണ് ആരാധകർക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോൾ ഇതാ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ​ഗ്ലോബൽ ഒടിടി. ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്നവരാണ് ലെറ്റ്സ് ഒടിടി  ഗ്ലോബല്‍ എന്ന പേജ്. 

30 കോടിക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 വാങ്ങിയത് എന്നാണ് ട്വീറ്റിലൂടെ അവർ അറിയിച്ചത്. മലയാളം സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ഗ്ലോബല്‍ ഒടിടി ട്വീറ്റ് ചെയ്തു. മോഹൻലാലും ജിത്തു ജോസഫും ഒന്നിച്ച ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ലോകസിനിമയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍