ചലച്ചിത്രം

62,000 സീക്വിന്‍സുകള്‍, എണ്ണായിരത്തോളം കല്ലുകള്‍; റെജീന കിങിന്റെ ഓസ്‌കര്‍ ഗൗണ്‍ ഒരുക്കിയത് 140 മണിക്കൂറെടുത്ത് 

സമകാലിക മലയാളം ഡെസ്ക്

93-ാമത് ഓസ്‌കറിന്റെ റെഡ് കാര്‍പ്പറ്റില്‍ ഒന്നിനൊന്നു തിളങ്ങിയാണ് താരങ്ങള്‍ എത്തിയത്. ഇതില്‍ ആരാധകരുടെ ഏറ്റവും പ്രിയ നിമിഷങ്ങളില്‍ ഒന്നാണ് റെജീന കിങിന്റെ രംഗപ്രവേശനം. പ്രമുഖ ബ്രാന്‍ഡായ ലൂയി വിറ്റണ്‍ (എല്‍ വി) ഡിസൈനര്‍ ഗൗണ്‍ ആണ് റെജീന അണിഞ്ഞത്. 

' ഒരു പ്രതിമ പോലെ തോന്നുന്നു', എന്ന അടിക്കുറിപ്പോടെയാണ് ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റ് ഔട്ട്ഫിറ്റിലുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇളം നീല നിറത്തിലെ സാറ്റിന്‍ ഗൗണില്‍ സില്‍വര്‍ സീക്വിന്‍സ് വര്‍ക്കാണ് നല്‍കിയിരിക്കുന്നത്. കഴുത്തില്‍ നിന്ന് കൈയിലേക്ക് റഫിള്‍ഡ് സ്ലീവുകള്‍ നല്‍കിയിട്ടുണ്ട്. ചിത്രശലഭത്തിന്റെ ചിറകുകള്‍ പോലെയാണ് നെക്ക്‌ലൈനും സ്ലീവും ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ഗൗണിലെ സ്വരോസ്‌കി ക്രിസ്റ്റലുകളുടെ എണ്ണമാണ് ഫാഷന്‍ പ്രേമികളെ അമ്പരിപ്പിച്ചത്. 62,000 സീക്വിന്‍സുകളും എണ്ണായിരത്തിലേറെ കല്ലുകളുമാണ് വസ്ത്രത്തില്‍ തുന്നി ചേര്‍ത്തിരുന്നത്. 140 മണിക്കൂര്‍ കൊണ്ടാണ് ഗൗണ്‍ തയ്യാറാക്കിയതെന്നും ജനുവരി മുതല്‍ താന്‍ ഇതിന്റെ പണിപ്പുരയിലാണെന്നും റെജീനയുടെ സ്റ്റൈലിസ്റ്റ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ