ചലച്ചിത്രം

'സത്യമാണ്, കുറച്ച് ജീവൻ രക്ഷിക്കുന്നത് 100 കോടിയുടെ സിനിമ ചെയ്യുന്നതിനേക്കാൾ സംതൃപ്തി നൽകും'; സോനു സൂദ്

സമകാലിക മലയാളം ഡെസ്ക്

100 കോടിയുടെ ബി​ഗ് ബജറ്റ് ചിത്രം ചെയ്യുന്നതിനേക്കാൾ ആളുകളെ സഹായിക്കുന്നത് കൂടുതൽ സംതൃപ്തി നൽകുമെന്ന് ബോളിവുഡ് താരം സോനു സൂദ്. രാജ്യം രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ബോളിവുഡ് ലോകത്തെ വമ്പൻ താരങ്ങളെല്ലാം മൗനം പാലിക്കുകയാണ്. അതിനിടയിലാണ് ആളുകളുടെ രക്ഷിക്കാനാവുന്നത് എത്രത്തോളം സംതൃപ്തി നൽകുമെന്ന് വ്യക്തമാക്കിക്കൊണ്ട് സോനു രം​ഗത്തെത്തിയിരിക്കുന്നത്. 

‘അര്‍ദ്ധരാത്രി ഒരുപാട് ഫോണ്‍കോളുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ആവശ്യക്കാര്‍ക്ക് കിടക്ക, ഓക്‌സിന്‍ എന്നിവ എത്തിക്കുകയും കുറച്ച് പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നത് 100 കോടി സിനിമ ചെയ്യുന്നതിനേക്കാള്‍ എത്രയോ അധികം സംതൃപ്തി നൽകുന്നതാണ്. ഞാൻ സത്യം പറയുകയാണ്. ആശുപത്രിക്ക് മുന്നില്‍ കിടക്കക്കായി കാത്തിരിക്കുന്നവര്‍ ഉള്ളപ്പോള്‍ നമുക്ക് ഒരിക്കലും ഉറങ്ങാനാവില്ല’- സോനു സൂദ് കുറിച്ചു. 

ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ആയിരങ്ങൾക്ക് സഹായം എത്തിച്ച് ആരാധകരുടെ മനം കവർന്ന താരമാണ് സോനു. സൂപ്പർഹീറോ എന്നാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയ വിളിക്കുന്നത്.  വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സോനു സഹായവുമായി മുന്നിലുണ്ട്. ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍, ആശുപത്രി കിടക്ക, മരുന്നുള്‍ എന്നിവ എത്തിക്കാനുള്ള പരിശ്രമത്തിലാണ് താരമിപ്പോൾ. അടുത്തിടെയാണ് താരം കോവിഡ് മുക്തനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന