ചലച്ചിത്രം

രൺവീറിന് കൊടുക്കുന്ന പ്രതിഫലം എനിക്കും വേണം, ദീപിക പദുക്കോണിനെ ബൻസാലി ചിത്രത്തിൽ നിന്ന് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ർത്താവും നടനുമായ രൺവീർ സിങ്ങിന്റെ അത്ര പ്രതിഫലം ആവശ്യപ്പെട്ട ദീപിക പദുക്കോണിനെ സിനിമയിൽ നിന്നു പുറത്താക്കി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്‌രയില്‍ നിന്നാണ് താരത്തെ പുറത്താക്കിയത്. രൺവീറിന്റെ അത്ര പ്രതിഫലം വേണമെന്ന താരത്തിന്റെ ആവശ്യം നിർമാതാക്കൾ വിസമ്മതിച്ചതോടെ ചിത്രത്തിൽ പുറത്തുപോവുകയായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

രണ്‍വീറിനേക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്നായിരുന്നു ദീപിക ആവശ്യപ്പെട്ടത് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. നിലവിൽ ബോളിവുഡിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാണ് ദീപിക. 

ദീപിക- രൺവീർ കൂട്ടുകെട്ടിൽ ബൻസാലി ഒരുക്കുന്ന നാലാമത്തെ ചിത്രമായിരുന്നു ബൈജു ബവ്ര. പത്മാവതി, ബാജി റാവു മസ്താനി, രാം ലീല എന്നീ ചിത്രങ്ങളും ഇവർ തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. ഇവയെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. അതിനാൽ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനവും വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. 1952 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ് ബൈജു ബവ്ര. ഭരത് ഭൂഷണും മീന കുമാരിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 

ദീപികയുടേതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. ഷാരുഖ് ഖാന്റെ തിരിച്ചുവരവായി കണക്കാക്കുന്ന പത്താനാണ് കൂട്ടത്തിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രം. കൂടാതെ ഹൃത്വിക് റോഷനൊപ്പം ഫൈറ്റർ, രൺവീറിന്റെ 83, അമിതാഭ് ബച്ചനൊപ്പം ഇന്റേൺ റീമേക്കിലും എത്തിമ്മിണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു