ചലച്ചിത്രം

'പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം, അവൾ യാത്രയായി‍' 

സമകാലിക മലയാളം ഡെസ്ക്

ടി ശരണ്യയുടെ വിയോ​ഗത്തിൽ വാക്കുകൾ ഇടറി നടി സീമ ജി നായർ. ശരണ്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മരണവാർത്ത സീമ സ്ഥിരീകരിച്ചു.  "പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം, അവൾ യാത്രയായി‍", എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. 

ദീർ‌ഘനാളായി കാൻസർ ബാധിതയായിരുന്ന ശരണ്യയുടെ അവസ്ഥ പുറംലോകത്തെത്തിച്ചതും ചികിത്സയ്ക്കടക്കം പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നതും സീമയാണ്. സീമയോടുള്ള കടപ്പാടാണ് സുമനസ്സുകളുടെ സഹായത്താൽ പണിത തന്റെ വീടിന് സ്നേഹസീമ എന്ന് പേരിട്ടുകൊണ്ട് ശരണ്യ പ്രകടിപ്പിച്ചത്. 

ക്യാൻസർ ചികിത്സയ്ക്കിടെ കോവിഡ് പിടിപ്പെട്ടതാണ് ശരണ്യയുടെ ആരോഗ്യത്തെ കുഴപ്പത്തിലാക്കിയത്. കോവിഡിന് ശേഷം ന്യൂമോണിയയും പിടിപ്പെട്ടു. മൂന്നു മാസത്തോളമായി തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശരണ്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു