ചലച്ചിത്രം

ദളിത് സമുദായങ്ങളിലുള്ളവരെല്ലാം ക്രിമിനലുകൾ, സിനിമയിൽ നിന്ന് പുറത്താക്കണം; നടി മീര മിഥുനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; ദളിത് സമുദായത്തെ അപമാനിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ നടിയും മോഡലുമായ മീര മിഥുനെതിരെ പൊലീസ് കേസെടുത്തു. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) ഭാരവാഹി വണ്ണിയരശ് നൽകിയ പരാതിയിലാണ് അറസ്റ്റ്. കലാപത്തിന് ആഹ്വാനം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

ഈ മാസം ഏഴിനാണ് മീര മിഥുൻ വിവാദ വിഡിയോ പങ്കുവെട്ടത്. ഇതിൽ ദളിത് സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് മീര സംസാരിച്ചത്. ഒരു സംവിധായകൻ തന്റെ ഫോട്ടോ മോഷ്ടിച്ച് സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോ​ഗിച്ചു എന്നാണ് വിഡിയോയിലൂടെയുള്ള ആരോപണം. ദളിത് സമുദായത്തിൽപ്പെട്ട എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവർക്ക് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത് എന്നുമാണ് മീര മിഥുൻ പറഞ്ഞത്. ദളിത് വിഭാ​ഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു. 

വിഡിയോ പുറത്തുവന്നതിന് പിന്നാലെ മീര മിഥുന് നേരെ വലിയ വിമർശനമാണ് ഉയർന്നത്. ഇതിനു മുൻപും വിവാദ പ്രസ്താവനയുടെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചുള്ള വ്യക്തിയാണ് മീര. സൂപ്പർതാരങ്ങളായ ര‌ജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ തുടങ്ങിയവർക്കെല്ലാം എതിരെ അധിക്ഷേപം കമന്റുമായി മീര എത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി