ചലച്ചിത്രം

'ഇടുക്കിയിലെ എല്ലാ വീടുകളിലും ബാത്റൂമില്‍ പോയി, ഒരാൾക്കു വേണ്ടി എന്തിനാണ് കാരവൻ എന്നു പറഞ്ഞു'; സാന്ദ്ര തോമസ്

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ സ്ത്രീകളുടെ പ്രശ്നം പറയാൻ ആരുമില്ലെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ ഷൂട്ടിങ് അനുഭവം പങ്കുവെച്ചാണ് താരം അത് പറഞ്ഞത്. സെറ്റിൽ കാരവൻ ഇല്ലാത്തതിനാൽ ഇടുക്കിയിലെ എല്ലാ വീടുകളിലും താൻ ബാത്റൂമിൽ പോയെന്നാണ് സാന്ദ്ര പറഞ്ഞത്. ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. 

ആട് സിനിമ ചെയ്യുന്ന സമയത്ത് താന്‍ പ്രൊഡ്യൂസറാണ്. ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. വേറാരുമില്ല. ആടില്‍ മുഴുവന്‍ ആണുങ്ങളാണല്ലോ. ഒരു ദിവസത്തേക്ക് ശ്രിന്ദ വന്ന് പോയത് മാത്രമേയുള്ളൂ. ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് കാരവന്‍ എന്ന് പറഞ്ഞ് കാരവന്‍ എടുത്തില്ല. ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും താന്‍ ബാത്റൂമില്‍ പോയിട്ടുണ്ട്. അതായിരുന്നു അവസ്ഥ- സാന്ദ്ര പറഞ്ഞു. 

സിനിമയില്‍ നമ്മുടെ ഒരു പ്രശ്നം പറയാന്‍ ആരുമില്ലെന്നും നമ്മളെ മനസിലാക്കുന്ന ഒരാളില്ലെന്നുമാണ് താരം പറയുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ ഏത് അസോസിയേഷനില്‍ ചെന്നാലും ആണുങ്ങളാണ്. അവര്‍ അവരുടെ മൈന്‍ഡ് സെറ്റിലാണ് കാര്യങ്ങളെ കാണുന്നത്. ഒരു സ്ത്രീ ഒരു പ്രശ്നത്തെ നേരിടുന്നതു പോലെയായിരിക്കില്ല പുരുഷന്മാര്‍ നേരിടുന്നത്. സിനിമാ മേഖലയില്‍ അത് വളരെ കൂടുതലായുണ്ടെന്നും സാന്ദ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി