ചലച്ചിത്രം

റോക്കി ഭായി വരുന്നു; കെജിഎഫ് 2 പുതിയ റിലീസ് തിയതി പുറത്ത്

സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ഈ വര്‍ഷം ചിത്രം റിലീസിനെത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് തിയതി മാറ്റുകയായിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

അടുത്ത വര്‍ഷം ഏപ്രില്‍ 14ന് ചിത്രം തിയറ്ററിലൂടെ റിലീസ് ചെയ്യുമെന്നാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നായകനായ യഷ് ആണ് പുതിയ റിലീസ് തിയതി പുറത്തുവിട്ടത്. പുതിയ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. മലയാളത്തില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത പൃഥ്വിരാജും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. 

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിന്റെ വില്ലന്‍ കഥാപാത്രമായ അധീരയുടെ വേഷത്തില്‍ എത്തിയത്. ശ്രീനിഥി ഷെട്ടിയാണ് നായിക. രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പലവട്ടം ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരുന്നു. 2020 ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇത് ഈ വര്‍ഷം ജൂലൈ 16ലേക്ക് മാറ്റി. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം