ചലച്ചിത്രം

സിംപിളായി മമ്മൂട്ടി, സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ; ദുബായിൽ നിന്ന് താരരാജാക്കന്മാരുടെ ചിത്രങ്ങൾ; വൈറൽ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ദുബായിലേക്ക് പോയത്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇരുവരുടേയും വിദേശ യാത്ര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദുബായിൽ നിന്നുള്ള മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങളാണ്. 

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ഇരുവരുടേയും ചിത്രങ്ങളാണ് പുറത്തുവന്നത്. ഓറഞ്ച് ഷർട്ട് ധരിച്ച് സിംപിളായാണ് മ‌മ്മൂട്ടി എത്തിയത്. മോഹൻലാൽ സ്യൂട്ടും കോട്ടും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് വിവാഹത്തിൽ പങ്കെടുത്തത്. വ്യവസായി യൂസഫലിയേയും ചിത്രത്തിൽ കാണാം. 

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാൻ രണ്ട് ദിവസം മുൻപാണ് മമ്മൂട്ടിയും മോ​ഹൻലാലും എത്തിയത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?