ചലച്ചിത്രം

സഹോദരനെ കെട്ടിപ്പിടിച്ച് റിയ ചക്രബര്‍ത്തി; ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെക്കുന്നത് സുശാന്തിന്റെ മരണത്തിനു ശേഷം ആദ്യം

സമകാലിക മലയാളം ഡെസ്ക്

ക്ഷാ ബന്ധന്‍ ആഘോഷിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. നിരവധി താരങ്ങളാണ് തങ്ങളുടെ സഹോദരനും സഹോദരിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നടി റിയ ചക്രബര്‍ത്തിയും തന്റെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം സഹോദരനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. 

സഹോദരനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് റിയ പങ്കുവെച്ചത്. ചിത്രത്തില്‍ ഷോവിക്കിന്റെ മുഖം വ്യക്തമല്ല. വെള്ള കുര്‍ത്തിയും മഞ്ഞ ദുപ്പട്ടയും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് റിയ. കറുത്ത കുര്‍ത്തിയാണ് ഷോവിക്കിന്റെ  വേഷം. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ശേഷം ആദ്യമായാണ് റിയ സഹോദരനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുന്നത്. 

സുശാന്തിന്റെ മരണത്തിനു ശേഷം റിയയും ഷോവിക്കും വിവാദത്തിലായിരുന്നു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഇരുവരും ജയിലിലും കിടന്നു. ഒരു മാസക്കാലമാണ് റിയ ജയിലിലായത്. അറസ്റ്റു ചെയ്ത് മൂന്നു മാസത്തിന് ശേഷമാണ് ഷോവിക്കിന് ജാമ്യം ലഭിക്കുന്നത്. റിയയുടെ പിറന്നാളിന് ഇന്‍സ്റ്റഗ്രാമില്‍ സഹോദരിക്കൊപ്പമുള്ള ചിത്രം ഷോവിക് പങ്കുവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി