ചലച്ചിത്രം

ടോം ക്രൂസിന്റെ ബിഎംഡബ്ല്യൂ കാറുമായി മോഷ്ടാക്കൾ കടന്നു; കവർച്ച മിഷൻ ഇംപോസിബിൾ ചിത്രീകരണത്തിനിടെ

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഹോളിവുഡ്​ സൂപ്പർതാരം ടോം ക്രൂസിന്റെ ബിഎംഡബ്ല്യൂ കാർ മോഷണം പോയി. ബിർമിങ്​ഹാമിൽ മിഷൻ ഇംപോസിബിൾ ഏഴാം ഭാ​ഗം ചിത്രീകരണത്തിനിടയിലാണ് സംഭവം. കാർ പിന്നീട് പൊലീസ് കണ്ടെടുത്തെങ്കിലും ക്രൂസിന്റെ ല​ഗേജും മറ്റു വസ്തുക്കളും മോഷ്ടാക്കൾ കവർന്നതായി ദി സൺ റിപ്പോർട്ട് ചെയ്തു.

ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനമുള്ള ബിഎംഡബ്ല്യു എക്​സ്​ 7 കാറാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്. കീ ഇല്ലാതെ ഇ​ഗ്നിഷൻ ചെയ്യുന്ന സംവിധാനമാണ് കാറിന്. മികച്ച സാങ്കേതിക വിദ്യ ഉപയോ​ഗിച്ചായിരിക്കാം മോഷ്ടാക്കൾ കാർ സ്റ്റാർട്ട് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണമുള്ളതിനാലാണ് കാർ പൊലീസിന്​ കണ്ടെത്താനായത്. എന്നാൽ, കാറിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്​ടമായി​.

ബർമിങ്​ഹാമിലെ ഗ്രാൻഡ്​ ഹോട്ടലിന്​ പുറത്ത് കാർ പാർക്ക്​ ചെയ്​ത സമയത്താണ്​ കാർ നഷ്ടപ്പെട്ടത്. 

അതേസമയം ബിഎംഡബ്ല്യൂ കമ്പനി ടോം ക്രൂസിന് പുതിയ കാർ എത്തിച്ചുനൽകിയതായും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

സൗദി രാജാവിന് ശ്വാസകോശത്തില്‍ അണുബാധ; കൊട്ടാരത്തില്‍ ചികിത്സയില്‍

ഇന്ത്യന്‍ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാര്‍