ചലച്ചിത്രം

മയിൽപ്പീലി ​ഗൗൺ അണിഞ്ഞ് പൂജ, കൂടെ പ്രഭാസും; പ്രണയം നിറച്ച് 'രാധേശ്യാം' പോസ്റ്റർ

സമകാലിക മലയാളം ഡെസ്ക്

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആരാധകർക്ക് സ്പെഷ്യൽ സമ്മാനവുമായി പ്രഭാസിന്റെ രാധേശ്യാം. പുതിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പ്രണയം നിറക്കുന്ന പോസ്റ്ററിൽ പൂജാ ഹെഡ്ഗെയ്ക്കൊപ്പം നിൽക്കുന്ന പ്രഭാസിനെയാണ് കാണുന്നത്. പ്രഭാസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്.

പിയാനോ വായിക്കുന്ന പൂജയെ നോക്കി നിൽക്കുകയാണ് പ്രഭാസ്. പൂജ ഹെഡ്​ഗെയുടെ ഡ്രസ്സാണ് പോസ്റ്ററിനെ മനോഹരമാക്കുന്നത്. മയിൽപീലികൊണ്ട് തീർത്ത നീല ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിൻ്റ പുതിയ പോസ്റ്റർ എത്തിയതോടെ ആരാധകരും ആവേശത്തിലായി. വരുന്ന ജനുവരി 14 ന് തിയറ്ററുകളിലെത്തുന്ന ചിത്രം രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്നത്. 

ബഹുഭാഷ പ്രണയചിത്രമായ രാധേശ്യാമിൻ്റെ കഥ നടക്കുന്നത് 1970 കളിലെ  യൂറോപ്പിൻ്റെ പശ്ചാത്തലത്തിലാണ്. ഇറ്റലി, ജോർജിയ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഏറെ നാളുകൾക്കുശേഷം പ്രണയ നായകനായി പ്രഭാസ് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യുവി ക്രിയേഷൻ്റെ ബാനറിൽ വംശിയും പ്രമോദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും.

ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ