ചലച്ചിത്രം

യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്, ​ഗോൾഡ് വേറെ ഒരു ടൈപ്പ് സിനിമ; അൽഫോൺസ് പുത്രൻ

സമകാലിക മലയാളം ഡെസ്ക്

ന്റെ മുൻ സിനിമയെപ്പോലെയല്ല പുതിയ ചിത്രം ​ഗോൾഡ് എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. പുതുമയില്ലാത്ത ചിത്രമാണെന്നും അതിനാൽ യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വരരുത് എന്നുമാണ് അദ്ദേഹം കുറിച്ചത്. ഫേയ്സ്ബുക്കിലൂടെയായിരുന്നു താരം ആരാധകർക്ക് മുന്നറിയിപ്പു നൽകിയത്. 

അൽഫോൺസിന്റെ കുറിപ്പ് വായിക്കാം

"ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്", അല്‍ഫോന്‍സ് കുറിച്ചു.

പ്രേമം റിലീസ് ചെയ്ത് ആറു വർഷങ്ങൾക്കു ശേഷം അൽഫോൺസ് ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ പ്രതീക്ഷയുടെ ഭാരവുമായി തന്റെ ചിത്രം കാണാൻ കയറേണ്ട എന്നാണ് താരം പറയുന്നത്. എന്നാൽ അൽഫോൺസിന്റെ വാക്കുകൾ ആരാധകരെ കൂടുതൽ പ്രതീക്ഷയിലാക്കുകയാണ്. ഇതിന് മുൻപും തന്റെ സിനിമകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെ തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി