ചലച്ചിത്രം

‘പ്രായം ഒരുപാട് കണക്കു കൂട്ടേണ്ട’, ഡേറ്റ് ഓഫ് ബർത്ത് കുറിച്ച് റിമി ടോമി; ഇത്ര വയസായോ എന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ഗായികയായാണ് സിനിമയിൽ എത്തിയതെങ്കിലും ഇന്ന് അഭിനേതാവായും അവതാരികയായുമെല്ലാം മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുകയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ പഴയ ഓർമ പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. പ്രീഡി​ഗ്രി കാലത്ത് താൻ അം​ഗമായിരുന്ന പാലാ അൽഫോൻസ കോളജിലെ ഗായകസംഘത്തിനെ കുറിച്ചുള്ള പത്രവാർത്തയാണ് താരം പോസ്റ്റ് ചെയ്തത്. 

റിമി ടോമിയുടെ ജനന തിയതി എന്നാണ്?

നീല പട്ടുപാവാട അണിഞ്ഞു നിൽക്കുന്ന കുട്ടി റിമിയെ ആണ് ചിത്രത്തിൽ കാണുന്നത്. 1999 നവംബർ 17നാണ് വാർത്ത പത്രത്തിൽ വന്നത്. ‘പ്രായം ഒരുപാട് കണക്കു കൂട്ടേണ്ട’ കുറിപ്പിനൊപ്പം തന്റെ ജനനതിയതി ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. 1983 സെപ്റ്റംബർ 22നാണ് റിമി ടോമി ജനിച്ചത്. പ്രീഡി​ഗ്രി ആദ്യ വർഷം പഠിക്കുമ്പോഴുള്ള ചിത്രമാണ് വാർത്തയ്ക്കൊപ്പമുള്ളത്. എന്തായാലും താരത്തിന്റെ വയസു കണക്കു കൂട്ടി കണ്ടുപിടിച്ചതോടെ അമ്പരന്നിരിക്കുകയാണ് ആരാധകർ.

റിമി ടോമിക്ക് 38 വയസ്

38 വയസാണ് റിമിയുടെ പ്രായം. ഇത് അറിഞ്ഞതോടെ 38 ആയെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് ആരാധകർ കുറിക്കുന്നത്. കാഴ്ചയിൽ ഇപ്പോഴും 20കാരിയാണെന്നാണ് ഇവരുടെ കമന്റുകൾ. അതിനിടെ അപ്പോ എത്ര വയസായി എന്ന ചോദ്യവുമായി ഒരാൾ എത്തി. അയാളോട് കുറച്ച് ആയി മോനെ എന്നായിരുന്നു താരത്തിന്റെ മറുപടി. മുൻപും റിമി ടോമിയുടെ പ്രായം സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും റിമി ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യമാണു പലർക്കും അറിയേണ്ടത്. ശരീരഭാരം കുറച്ചതെങ്ങനെയെന്നും ആരാധകരിൽ ചിലർ അന്വേഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍