ചലച്ചിത്രം

വിക്കി- കത്രീന വിവാഹ വിഡിയോയുടെ സംപ്രേഷണാവകാശം ആമസോൺ പ്രൈമിന്; വാങ്ങിയത് 80 കോടിയ്ക്ക്?

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരജോഡി വിക്കി കൗശാലിന്റേയും കത്രീന കൈഫിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. രാജസ്ഥാനിലെ ജയ്പൂരിൽ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടിൽ വച്ചാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവാഹചടങ്ങുകൾ നടക്കുക. അതിനിടെ വിവാഹത്തിന്റെ സംപ്രേഷണാവകാശം ആമസോൺ പ്രൈം വിഡിയോ സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

അടുത്ത വർഷം ആദ്യം റിലീസ്

എൺപത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹവിഡിയോയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. 2022 തുടക്കത്തിൽ വിവാഹവിഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം. ഇതിനു മുമ്പ് 2019 ൽ പ്രിയങ്ക ചോപ്ര–നിക്ക് ജൊനാസ് വിവാഹവിഡിയോയുടെ സംപ്രേക്ഷണാവകാശവും വൻ തുകയ്ക്കായിരുന്നു അമേരിക്കൻ ചാനൽ സ്വന്തമാക്കിയത്.

ഫോൺ പാടില്ല, രഹസ്യ കോഡും

ഡിസംബർ 7 മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് താരവിവാഹം. വൻ സുരക്ഷാക്രമീകരണങ്ങളോടെയാണ് വിവാഹം നടക്കുക. നേരത്തേ നല്‍കിയിരിക്കുന്ന രഹസ്യകോഡുമായി മാത്രമേ വിവാഹ സ്ഥലത്തേക്ക് അതിഥികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കൂ.ഈ രഹസ്യകോഡ് പുറത്തു പറയില്ലെന്ന ഉടമ്പടിയിലും അതിഥികള്‍ ഒപ്പുവയ്ക്കണം. വിവാഹം നടക്കുന്ന റിസോര്‍ട്ടിനുള്ളിലേക്ക് ഫോണ്‍ കൊണ്ടുപോവാനോ ഫോട്ടോ എടുക്കാനോ പാടുള്ളതല്ല. ഫോണുകൾ റൂമിൽ സൂക്ഷിക്കണം എന്നു പറഞ്ഞുകൊണ്ട് തയറാക്കിയ കത്തിന്റെ പകർപ്പും പുറത്തുവന്നിരുന്നു. 

ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് ക്ഷണമുള്ളത്. ഷാറൂഖ് ഖാനും കബീര്‍ ഖാനുമൊക്കെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.സ്ഥലത്തെ സുരക്ഷയ്ക്കൊപ്പം തന്നെ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍