ചലച്ചിത്രം

'ഹാഫ് ലയണ്‍';നരസിംഹ റാവുവിന്റെ ജീവിതം വെബ് സീരീസാകുന്നു; സംവിധാനം പ്രകാശ് ഝാ 

സമകാലിക മലയാളം ഡെസ്ക്


മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ ജീവിതം വെബ് സീരീസാകുന്നു. ബോളിവുഡ് സംവിധായകന്‍ പ്രകാശ് ഝായാണ് നരസിംഹ റാവുവിന്റെ ജീവിതം പ്രമേയമാക്കി സിനിമയെടുക്കുന്നത്. 'ഹാഫ് ലയണ്‍' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. 

ഇതേപേരില്‍ വിനയ് സീതാപെട്ടി എഴുതിയ പുസ്തകത്തെ അധികരിച്ചാണ് സിനിമയൊരുക്കുന്നത്. അപ്ലോസ് എന്റര്‍ടെയിന്‍മെന്റും അഹ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദി,തമിഴ്,തെലുഗു ഭാഷകളില്‍ നിര്‍മ്മിക്കുന്ന വെബ്‌സീരീസ് 2023ല്‍ പ്രദര്‍ശനത്തിനെത്തും.

രാജ്യത്തെ ഇന്നുകാണുന്ന തരത്തില്‍ മാറ്റിയെടുക്കുന്നതിനായി പ്രവര്‍ത്തിച്ച ആളുകളെക്കുറിച്ച് പുതിയ തലമുറ അറിയേണ്ടതുണ്ടെന്നും അതുകൊണ്ടാണ് നരസിംഹ റാവുവിന്റെ ജീവിതം സിനിമായാക്കുന്നതെന്നും പ്രകാശ് ഝാ പറഞ്ഞു. 1991മുതല്‍ 1996വരെയാണ് നരസിംഹ റാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു