ചലച്ചിത്രം

അമ്മ യോഗം മൊബൈലില്‍ പകര്‍ത്തി; നടന്‍ ഷമ്മി തിലകനെതിരെ നടപടിയുണ്ടാകും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച നടന്‍ ഷമ്മി തിലകനെതിരെ നടപടിക്ക് സാധ്യത. ഈ വിഷയം അടുത്ത അമ്മ എക്‌സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.

ജനറല്‍ ബോഡി യോഗത്തിനിടെ നടന്ന ചര്‍ച്ചകള്‍ ഷമ്മി തിലകന്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇത് കണ്ട മറ്റൊരു താരം സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അംഗങ്ങളില്‍ ചിലര്‍ ഷമ്മിക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ടത്. കുടുതല്‍ അംഗങ്ങള്‍ രംഗത്തുവന്നതോടെ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഉടന്‍ നടപടിവേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഷമ്മി തിലകന്റെ നടപടിയില്‍ ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗം താക്കീത് ചെയ്തിരുന്നു. നടപടി വേണമെന്ന് കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ അടുത്ത എക്‌സിക്യുട്ടീവ് യോഗത്തില്‍ നടനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി