ചലച്ചിത്രം

ജയ്‌സന്റെ തയ്യൽകടയും ബിജിമോളുടെ കരാട്ടെ അക്കാദമിയും; കുറുക്കൻമൂല ഉണ്ടായത് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ബേസിൽ ജോസഫ് - ടൊവിനോ ചിത്രം മിന്നൽ മുരളി ശ്രദ്ധിക്കപ്പെട്ടതോടെ കുറുക്കൻമൂല എന്ന പ്രദേശവും ചർച്ചയായി കഴിഞ്ഞു. ജയ്‌സന്റെ തയ്യൽകടയും, ബിജിമോൾ ട്രാവൽ ഏജൻസിയും കരാട്ടെ അക്കാദമിയുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ രസകരമായാണ് ഈ സങ്കൽപിക ഗ്രാമത്തെ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. 

ഇപ്പോഴിതാ സിനിമയ്ക്കായി സെറ്റ് ഒരുക്കിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കലാസംവിധായകൻ മനു ജഗദ്. ജയ്‌സന്റെ തയ്യൽ കടയുടെയും ബിജിമോളുടെ മാർഷ്യൽ ആർട്ട്സ് അക്കാദമിയുമെല്ലാം നിർമ്മിച്ചതിന് പിന്നിലെ പ്രയത്നം ഈ ചിത്രങ്ങളിൽ വ്യക്തമാണ്. കെട്ടിടങ്ങളുടെ മോഡലും നിർമ്മാണഘട്ടങ്ങളുമാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക.  

ക്രിസ്മസ് റിലീസായി ഈ 24നാണ് നെറ്റ്ഫ്ലിക്സിലൂടെ മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തിയത്. ടൊവിനോയുടെ കരിയർ ബെസ്റ്റ് എന്നാണ് ഈ ചിത്രത്തിന് പലരും നൽകുന്ന വിശേഷണം. ബേസിലിന്റെ സംവിധാനവും സിനിമയിലെ മറ്റ് താരങ്ങളുടെ പ്രകടനവും ഏറെ അഭിനന്ദനം നേടിയെടുത്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി