ചലച്ചിത്രം

'രജനീകാന്തിനൊപ്പം സിനിമ ചെയ്യില്ലെന്ന് പറഞ്ഞയാളോട് എന്തിന് സംസാരിക്കണം?' ഞെട്ടിപ്പോയെന്ന് അൽഫോൺസ് പുത്രൻ

സമകാലിക മലയാളം ഡെസ്ക്

പ്രേമം എന്ന സിനിമയോടെ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ അൽഫോൺസ് പുത്രൻ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ആ സമയത്ത് വന്ന ചില വ്യാജ വാർത്തകൾ തന്നെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് തുറ‌ന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ. സൂപ്പർതാരം രജനീകാന്തിനൊപ്പം സിനിമ ചെയ്യാൻ തനിക്ക് താൽപ്പര്യമില്ല എന്ന തരത്തിലാണ് ആർട്ടിക്കിൾ വന്നത്. ഇതിന്റെ സത്യാവസ്ഥ തിരക്കി അന്ന് സൗന്ദര്യ രജനീകാന്ത് തന്നെ ബന്ധപ്പെട്ടിരുന്നു എന്നും അൽഫോൺസ്കുറിക്കുന്നു. വർഷങ്ങൾക്കു ശേഷം പുതിയ ​ഗോൾഡിന്റെ കഥ പറയാൻ ഒരു ആർട്ടിസ്റ്റിന്റെ അടുത്തു ചെന്നപ്പോൾ ഈ കാരണം കൊണ്ട് തന്നെ കേൾക്കാൻ തയാറായില്ലെന്നുമാണ് പറയുന്നത്. താൻ ആ​ഗ്രഹിച്ച പോലെ രജനീകാന്തിനൊപ്പമുള്ള തന്റെ സിനിമ നടന്നിരുന്നെങ്കിൽ പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ കലക്‌ഷന്‌ നേടുമായിരുന്നു. വ്യാജവാർത്ത ഉണ്ടാക്കിയ ആളുകൾക്കായി താൻ കാത്തിരിക്കുകയാണ് എന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. 

അൽഫോൺസ് പുത്രന്റെ കുറിപ്പ് വായിക്കാം

അന്ന്, 2015-ല്‍ പ്രേമം റിലീസിന് ശേഷം, ഒരു സംവിധായകനെന്ന നിലയില്‍ രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. 99 ശതമാനം സംവിധായകരും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഒരു ദിവസം രജനികാന്ത് ചിത്രം ചെയ്യാന്‍ അല്‍ഫോണ്‍സ് പുത്രന് താല്‍പര്യമില്ലെന്ന് ഒരു ഓണ്‍ലൈന്‍ പേജില്‍ ഒരു ലേഖനം വന്നു. ആ വാര്‍ത്ത എല്ലായിടത്തും പരന്നു. ഈ വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് സൗന്ദര്യ രജനികാന്ത് എനിക്ക് മെസേജ് അയച്ചിരുന്നു. ‘പ്രേമം’ റിലീസിന് ശേഷം ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മറുപടി നല്‍കി.അവര്‍ അത് മനസിലാക്കി രജനി സാറിനോട് ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് ആ പ്രശ്നം പരിഹരിച്ചത്. 

പിന്നീട് 2021 ഓഗസ്റ്റില്‍ ‘ഗോള്‍ഡി’ന്റെ കഥ ഒരു ആര്‍ട്ടിസ്റ്റിനോട് പറയുമ്പോള്‍, രജനികാന്തിന്റെ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ സംവിധായകനോട് താന്‍ സംസാരിക്കുന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി, പക്ഷേ അത് പുറത്ത് കാണിച്ചില്ല. 2015 മുതല്‍ ഇന്നുവരെ ഈ വ്യാജ വാര്‍ത്ത എന്നെ അലട്ടുന്നതായി എനിക്ക് തോന്നുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രം, രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ ഞാന്‍ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കില്‍, പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ കലക്‌ഷന്‌ നേടുമായിരുന്നു, സര്‍ക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണ്.

ഈ ലേഖനം ഇട്ട ആളും ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. നിങ്ങള്‍ ആ ദിവസത്തിനായി കാത്തിരിക്കുക. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും ചെയ്യുന്നതുപോലെ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു