ചലച്ചിത്രം

'ദുൽഖറിനെ സിനിമയിലേക്ക് കൊണ്ടുവരാൻ പ്ലാനിട്ടു, സ്ക്രിപ്റ്റെടുത്ത് ദൂരെ കളയാൻ അച്ഛൻ പറഞ്ഞു'; വിനീത് ശ്രീനിവാസൻ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഓൾ ഇൻ ഓൾ ആണ് വിനീത് ശ്രീനിവാസൻ. ​ഗായകനായി സിനിമയിലേക്ക് എത്തിയ താരം ഇന്ന് നടനും സംവിധായകനും നിർമാതാവുമെല്ലാമായി നിറഞ്ഞുനിൽക്കുകയാണ്. മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് താരം സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. എന്നാൽ അതിനു മുൻപ് ദുൽഖർ സൽമാനെ നായകനാക്കി മറ്റൊരു ചിത്രം പ്ലാൻ ചെയ്തിരുന്നു എന്ന് തുറന്നു പറയുകയാണ് വിനീത്. ദുൽഖറിന്റെ അരങ്ങേറ്റചിത്രം ആകേണ്ടതായിരുന്നു ഇത്. എന്നാൽ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ എടുത്തു ദൂരെ കളയാനാണ് അച്ഛൻ പറഞ്ഞത് എന്നും വിനീത് കൂട്ടിച്ചേർത്തു. 

പടം ചെയ്തിരുന്നെങ്കിൽ ദുൽഖർ കടക്കാരനായേനെ

'ഞാന്‍ ആദ്യം ഒരു സിനിമ ഡയറക്ട് ചെയ്യാന്‍വേണ്ടി കഥ ചെന്ന് പറയുന്നത് ദുര്‍ഖറിന്റെ അടുത്താണ്. അന്ന് ദുല്‍ഖല്‍ സിനിമയില്‍ വന്നിട്ടില്ല. ഞാന്‍ പടം ഡയറക്ട് ചെയ്തിട്ടുമില്ല. ഒരു സ്‌ക്രിപ്റ്റ് ഞാന്‍ ദുല്‍ഖറിനോട് പറയുന്നു. ഫസ്റ്റ് ഹാഫ് ദുര്‍ഖറിന് ഇഷ്ടമായി. സെക്കന്റ് ഹാഫ് റീവര്‍ക്ക് ചെയ്യാനും ആവശ്യപ്പെട്ടു. ഇതിനിടെ ആ സ്‌ക്രിപ്റ്റ് ഞാന്‍ അച്ഛന് വായിക്കാന്‍ കൊടുത്തു. അച്ഛനത് ഇഷ്ടമായില്ല. എടുത്ത് ദൂരെ കളയാന്‍ പറഞ്ഞു. അന്ന് ആ പടം ദുല്‍ഖര്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ കടക്കാരനായി പോകുമായിരുന്നു. അതിനുശേഷം ഞാന്‍ എഴുതിയ തിരക്കഥയാണ് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിന്റേത്. അതിനുശേഷവും ദുര്‍ഖറുമായി പല ചര്‍ച്ചകളും നടന്നിരുന്നു. ഒരു പടം ആള്‍മോസ്റ്റ് പ്ലാന്‍ ചെയ്തിട്ട് നടക്കാതെ പോവുകയായിരുന്നു. ഭാവിയില്‍ ഏതായാലും ഒരു ദുല്‍ഖര്‍ സിനിമ ഉണ്ടാകും. അതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്'- കാന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു.

വിനീതിന്റെ ഹൃദയം

പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന പ്രണയമാണ് താരത്തിന്റെ പുതിയ ചിത്രം. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശനാ രാജേന്ദ്രന്‍ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.  2022 ജനുവരി 21ന് ചിത്രം തിയറ്ററുകളിൽ എത്തും. സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയില്‍ 15 പാട്ടുകളാണുള്ളത്. നേരത്തെ പുറത്തിറങ്ങിയ ‘ദര്‍ശനാ’ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍