ചലച്ചിത്രം

'ഉറക്കമുണരുമ്പോള്‍ അവളെ നോക്കും, ഞാന്‍ എത്ര ഭാഗ്യവാന്‍'; സുസ്മിതയെക്കുറിച്ച് കാമുകന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം സുസ്മിത സെന്നുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായി കാമുകന്‍ റൊഹ്മാന്‍ ഷോള്‍. സുസ്മിതയെ കണ്ടുമുട്ടിയത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നാണ് റൊഹ്മാന്‍ പറയുന്നത്. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെയിരിക്കാനും ജീവിതത്തെ ബഹുമാനിക്കാനും പഠിച്ചത് സുസ്മിതയില്‍ നിന്നാണ് എന്നാണ് താരം പറയുന്നത്. 

സുസ്മിതയെ കണ്ടുമുട്ടിയതോടെ എന്റെ ജീവിതത്തിലെ എല്ലാം മാറി. പുറത്തുനിന്ന് നോക്കുമ്പോള്‍ താരങ്ങളുടെ ജീവിതത്തെക്കുറിച്ച് നമുക്ക് ചില കാഴ്ചപ്പാടുകളുണ്ട്. അവര്‍ക്കൊപ്പം ജീവിക്കുമ്പോഴാണ് അതിന് എത്രത്തോളം കഠിനാധ്വാനം വേണമെന്ന് മനസിലാവുക. വ്യക്തിപരമായി ഞാന്‍ വളരെ മാറി. കാര്യങ്ങളെ ഗൗരവമായി എടുക്കാനും എന്റെയും മറ്റുള്ളവരുടേയും ജീവിതത്തെ ബഹുമാനിക്കാനും തുടങ്ങി.- റൊഹ്മാന്‍ പറഞ്ഞു. 

മോഡലിങ് മോഹങ്ങളുമായി മുംബൈയിലേക്ക് എത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റൊഹ്മാന്‍ സുസ്മിതയുമായി പ്രണയത്തിലാവുന്നത്. തന്റെ കരിയറിനെക്കുറിച്ച് വ്യക്തമായ ധാരണയിലെത്താനും സുസ്മിത സഹിയിച്ചുവെന്നാണ് താരം പറയുന്നത്. മോഡലിങ് തുടങ്ങുന്ന സമയത്ത് ഒരു താരമാവണം എന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്ന് എനിക്ക് മറ്റു ചില പദ്ധതികളുമുണ്ട്. പതിയെ ബിസിനസിലേക്ക് കടക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മോഡലിങ്ങില്‍ തന്നെ തുടരുംകാരണം അത് എനിക്ക് സന്തോഷം നല്‍കുന്നുണ്ട്. പ്രശസ്തനാവുക എന്നത് എന്റെ വിഷ്‌ലിസ്റ്റില്‍ ഇല്ല. 

രാവിലെ ഞാന്‍ ഉറക്കം എഴുന്നേറ്റ് അവളെ നോക്കു, ഞാന്‍ ചിന്തിക്കും, ദൈവമേ, ഞാന്‍ എത്ര ഭാഗ്യവാനാണ്. സുസ്മിത സെന്‍ ഒരു വ്യക്തി മാത്രമല്ല, അവള്‍ വൈബാണ്. അവളെ മനസിലാക്കാന്‍ കുറച്ചു സമയമെടുക്കും. എന്നാല്‍ അതിന് ശേഷം നിങ്ങളുടെ ഹൃദയം നിറയും. അവള്‍ ചിന്തിക്കുന്ന അത്ഭുതങ്ങള്‍ അറിഞ്ഞാല്‍ അവളുടെ മനസ് എത്ര മനോഹരമാണെന്നറിയാം. സുസ്മിതയെക്കുറിച്ച് ഒരു പുസ്തകം തനിക്ക് എഴുതാന്‍ കഴിയുമെന്നും റൊഹ്മാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ