ചലച്ചിത്രം

'ആരെയും ന​ഗ്നരായി കണ്ടിട്ടില്ലാത്തതുപോലെയായിരുന്നു ആളുകളുടെ പെരുമാറ്റം'; മിലിന്ദ് സോമൻ

സമകാലിക മലയാളം ഡെസ്ക്

മോഡലും നടനുമായ മിലിന്ദ് സോമൻ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ അമ്പരപ്പിക്കാറുണ്ട്. അടുത്തിടെയാണ് ബിച്ചിലൂടെ പൂർണ ന​ഗ്നനായി ഓടുന്ന മിലിന്ദിന്റെ ചിത്രം പുറത്തുവന്നത്. പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഭാര്യ പകർത്തിയ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. തുടർന്ന് ന​ഗ്നചിത്രം പങ്കുവെച്ചതിന് താരത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മിലിന്ദ് സോമൻ. ആളുകളുടെ പ്രതികരണംകണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്നാണ് മിലിന്ദ് പറയുന്നത്.

ഇങ്ങനെ പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല, ആളുകൾ മുമ്പ് ആരെയും നഗ്നരായി കണ്ടിട്ടില്ലാത്തതുപോലെയായിരുന്നു, ശരിക്കും ക്രേസി- ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. തന്റേയും ഭാര്യ അങ്കിതയുടേയും പ്രായവ്യത്യാസത്തെ ആളുകൾ പരിഹസിക്കുന്നതിനെക്കുറിച്ചും താരം പ്രതികരിച്ചു. അത്തരക്കാരെ ശ്രദ്ധിക്കാറില്ലെന്നാണ് താരം പറഞ്ഞത്.

ട്രോളുകൾ ഞാൻ ശ്രദ്ധിക്കാറില്ല, ചില സമയങ്ങളിൽ തമാശക്കായി അത് നോക്കാറുണ്ട് എന്നതൊഴിച്ചാൽ. എന്റെ ന​ഗ്ന ചിത്രം നോക്കുകയാണെങ്കിൽ അത് ട്രോൾ ചെയ്യപ്പെടുകയായിരുന്നില്ല, അതല്ല ട്രോളിങ് എന്ന് എനിക്കറിയാം. എന്റെ നഗ്നചിത്രത്തിന് 99 ശതമാനം ആളുകളും വൗ! ഇത് അത്ഭുതകരമാണ്! എന്നായിരുന്നു പ്രതികരിച്ചത്. എന്റെ ഭാര്യയാണ് ആ ചിത്രം പകർത്തിയത്. അല്ലാതെ ഫോട്ടോ എടുക്കാൻ ഞാൻ പുറത്തു നിന്ന് ഫോട്ടോഗ്രാഫറെ കൊണ്ടു വന്നതോ അല്ലെങ്കിൽ ഏതെങ്കിലും പത്രം പകർത്തിയതോ അല്ല. ആളുകൾ അൽപം ഞെട്ടിപ്പോയി എന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് ഇന്റർനെറ്റ് സംസ്കാരം പുതിയതായി അറിഞ്ഞുവരുന്നവർക്ക്. യഥാർത്ഥ ലോകം എങ്ങനെയാണെന്ന് അവർക്ക് അറിയില്ല. എന്റെ ചിത്രം ഒരു വേക്ക് അപ്പ് കോൾ ആണെന്നാണ് ഞാൻ കരുതുന്നത്,- മിലിന്ദ് പറഞ്ഞു.  

ചില ആളുകളെയും സോഷ്യൽ മീഡിയയിൽ അവർക്ക് ലഭിക്കുന്ന പ്രതികരണങ്ങളേയും കാണുമ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെടുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും? കാരണം അത്തരമൊരു ആക്രമണമാണ് നടക്കുന്നത്. ആയിരക്കണക്കിന് ആളുകൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുമ്പോൾ അത് ദഹിക്കാൻ പ്രയാസമാണെന്നും താരം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?