ചലച്ചിത്രം

പാർവതിയുടേയും സംഘത്തിന്റേയും ഉത്തരാഖണ്ഡ് യാത്ര; 'വർത്തമാന'ത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

പാർവതി തിരുവോത്തിനെ നായികയാക്കി സിദ്ധാർഥ ശിവ സംവിധാനം ചെയ്യുന്ന 'വർത്തമാന'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മലയാളത്തിലും ഹിന്ദിയിലുമായി വരികളുള്ള 'സിന്ദഗി' എന്ന ഗാനത്തിൻറെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വിശാൽ ജോൺസണിൻറെ വരികൾക്ക് ഹിഷാം അബ്‍ദുൾ വഹാബാണ് സം​ഗീതം. ഒരു വിവാഹത്തിൽ പങ്കെടുക്കാനായി ഉത്തരാഖണ്ഡിലെത്തുന്ന പ്രധാന കഥാപാത്രങ്ങളെയാണ് ഗാനത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.

ഡൽഹിയിലെ ഒരു സർവകലാശാലയിലേക്ക് മലബാറിൽ നിന്നെത്തുന്ന ഗവേഷക വിദ്യാർഥിയാണ് പാർവതിയുടെ കഥാപാത്രം. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുൽ റഹ്മാൻറെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. ഫൈസാ സൂഫിയ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം. 

ആര്യാടൻ ഷൗക്കത്ത് തിരക്കഥയെഴുതിയ ചിത്രത്തിൽ ജെഎൻയു കശ്മീർ വിഷയങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് പഠനത്തിനെത്തുന്ന പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് പാർവതി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. റോഷൻ മാത്യു, സിദ്ദിഖ്, നിർമൽ പാലാഴി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ