ചലച്ചിത്രം

ചലച്ചിത്ര മേളയില്‍ സലിം കുമാറിനെ ഒഴിവാക്കി, പ്രായക്കൂടുതല്‍ എന്നു കാരണം പറഞ്ഞതായി താരം, വിവാദം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയതായി പരാതി. ഇരുപത്തിയഞ്ചു പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചപ്പോള്‍ സലിംകുമാറിനെ ഒഴിവാക്കിയെന്നാണ ആക്ഷേപം. 

തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് അന്വേഷിച്ചെന്നും പ്രായക്കൂടുതല്‍ എന്ന ന്യായീകരണമാണ് പറഞ്ഞതെന്നും സലിംകുമാര്‍ പ്രതികരിച്ചു. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്ന് അറിയാനാണ് വിളിച്ചു ചോദിച്ചത്. പ്രായക്കൂടുതല്‍ എന്നാണ് പറഞ്ഞത്. അതു വളരെ രസകരമായി തോന്നി. പുരസ്‌കാരം മേശപ്പുറത്തു വച്ചു നല്‍കിയവര്‍ ആണല്ലോ? കലാകാരന്മാരെ എന്തും  ചെയ്യാമെന്ന് തെളിയിച്ചവരാണ് അവര്‍- സലിംകുമാര്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ നാലിടത്തായാണ് ചലച്ചിത്ര മേള നടത്തുന്നത്. തിരുവനന്തപുരത്ത് ആദ്യഘട്ട മേള കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് എറണാകുളത്ത് മേള നടക്കുന്നത്. പാലക്കാടും തലശ്ശേരിയിലുമാണ് ഇനി മേളന നടക്കാനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന