ചലച്ചിത്രം

'ഡെയർഡെവിൾ ഭാസ്കരനായി അച്ഛൻ', അഞ്ജലി മേനോന് നന്ദി പറഞ്ഞ് പൃഥ്വിരാജ് 

സമകാലിക മലയാളം ഡെസ്ക്

ളർത്തു മൃ​ഗങ്ങളിലെ ഡെയർ ഡെവിൾ ഭാസ്കരൻ. 1981 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുകുമാരന്റെ കഥാപാത്രത്തിന്റെ പേരാണിത്. ഹരിഹരനും എംടി വാസുദേവൻ നായരും ഒന്നിച്ച ചിത്രം മികച്ച വിജയമായിരുന്നു. ഇപ്പോൾ ഡെയർ ഡെവിൾ ഭാസ്കരനെ മറന്നു തുടങ്ങിയവർക്കു മുൻപിൽ അച്ഛന്റെ പഴയ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് നടൻ പൃഥ്വിരാജ്. 

ചിത്രത്തിലെ സ്റ്റില്ല് പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. ഡെയർഡെവിൾ ഭാസ്കരനായി അച്ഛൻ എന്ന അടിക്കുറിപ്പിലാണ് താരത്തിന്റെ പോസ്റ്റ്. സർക്കസ് കമ്പനിയെ പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രമാണിക്. സർക്കസിലെ കോമാളിയായി അഭിനയിക്കുന്ന കലാകാരന്റെ താടിയിൽ പിടിച്ചുകൊണ്ട് ചിരിച്ചു നിൽക്കുന്ന സുകുമാരനെയാണ് ചിത്രത്തിൽ കാണുന്നത്. അച്ഛന്റെ മനോഹരമായ പഴയ ചിത്രം പൃഥ്വിരാജിന് സമ്മാനിച്ചത് സംവിധായിക അഞ്ജലി മേനോനാണ്. ഈ ചിത്രം തനിക്ക് അയച്ചു തന്നതിന് അഞ്ജലിയോട് നന്ദി പറയാനും താരം മറന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും