ചലച്ചിത്രം

ബറോസിനെക്കുറിച്ച് ചർച്ച ചെയ്യാൻ ലിഡിയൻ നാദസ്വരം എത്തി, ചേർത്തു പിടിച്ച് മോഹൻലാൽ; വൈറൽ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് അണിയറയിൽ ഒരുങ്ങുകയാണ്. പ്രമുഖ പിയാനിസ്റ്റും സം​ഗീത സംവിധായകനുമായ കൗമാരക്കാരൻ ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തയാറെടുപ്പുകളുടെ ഭാ​ഗമായി മോഹൻലാലും ലിഡിയൻ നാദസ്വരവും കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ കുട്ടി സം​ഗീതജ്ഞൻ തന്നെയാണ് സന്തോഷം പങ്കുവെച്ചത്. 

ഒരു വർഷത്തിനു ശേഷം വീണ്ടും ഈ മഹാ വ്യക്തിത്വത്തെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും ലിഡിയൻ നേരിൽ കണ്ടു. എല്ലാവർക്കുമൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലിഡിയനൊപ്പം സഹോദരിയും ഗായികയുമായ അമൃത വർഷിണിയും ഉണ്ടായിരുന്നു. ലിഡിയനേയും അമൃതയേയും മോഹൻലാൽ ചേർത്തു നിർത്തിയിരിക്കുന്നതാണ് ചിത്രത്തിൽ. 

ഇതിനു മുൻപ് ലിഡിയനു പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. സംഗീതസംവിധാനരംഗത്തേയ്ക്കുള്ള ലിഡിയന്റെ അരങ്ങേറ്റ ചിത്രമാണ് ബറോസ്. മാർച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കൊച്ചിയിലാകും പിന്നീടുള്ള ചിത്രീകരണം. 3 മാസത്തോളം ലാൽ ഇതിനൊപ്പമാകും ഉണ്ടാകുക. ബറോസിനു മുമ്പ് ഇനി അദ്ദേഹം സിനിമകളിൽ അഭിനയിക്കില്ലെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു